ദിവസം മുഴുവൻ കിട്ടിയിട്ടും വീട് വൃത്തിയാക്കി കഴിഞ്ഞില്ലേ? എങ്കിൽ ഈ പൊടിക്കൈകൾ ചെയ്ത് നോക്കൂ 

എല്ലാംകൂടെ ഒരു ദിവസം വൃത്തിയാക്കുമ്പോൾ ദിവസത്തിന്റെ പകുതിയിലധികവും അതിന്‌ വേണ്ടി മാത്രം പോകുന്നു. എന്നാൽ ഓരോ ദിവസവും ഓരോ പണികളായി ചെയ്തു തീർത്താൽ ജോലിഭാരം ഒരു പരിധി വരെ ലഘൂകരിക്കാൻ സാധിക്കും

Have you had all day and still havent cleaned your house Then try these simple steps

ഒരു ദിവസം അവധി കിട്ടിയാൽ നമ്മൾ അധിക സമയവും വീട്ടിലെ പണികളുമായി തിരക്കായിപോകാറുണ്ട്. അതുവരെ ജോലി തിരക്കുമായി നടന്ന നമ്മൾ പിന്നീട് വീട് വൃത്തിയാക്കൽ തിരക്കിലാവും. എല്ലാംകൂടെ ഒരു ദിവസം വൃത്തിയാക്കുമ്പോൾ ദിവസത്തിന്റെ പകുതിയിലധികവും അതിന്‌ വേണ്ടി മാത്രം പോകുന്നു. എന്നാൽ ഓരോ ദിവസവും ഓരോ പണികളായി ചെയ്തു തീർത്താൽ ജോലിഭാരം ഒരു പരിധിവരെ ലഘൂകരിക്കാൻ സാധിക്കും. ഇനി അങ്ങനെ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഈ കുറുക്കുവഴികൾ ചെയ്തു നോക്കാവുന്നതാണ്. 

നാരങ്ങ നീര് 

Latest Videos

നാരങ്ങ നീര് ഉപയോഗിച്ച് വീട് വൃത്തിയാക്കാനും, പോളിഷിംഗ് ചെയ്യാനും, കറകളെ നീക്കം ചെയ്യാനും സാധിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ ഗുണങ്ങൾ വീട് വൃത്തിയാക്കുകയും ദുർഗന്ധങ്ങളെ അകറ്റുകയും ചെയ്യുന്നു. 

ഗോതമ്പ് പൊടി 

വീട്ടിൽ ഗോതമ്പ് പൊടിയുണ്ടെങ്കിൽ അതുവെച്ച് നമുക്ക് എണ്ണക്കറകളെ നീക്കം ചെയ്യാൻ സാധിക്കും. എണ്ണക്കറ ഒരിക്കൽ പറ്റിയാൽ പിന്നീട് അതിനെ നീക്കം ചെയ്യാൻ ബുദ്ധിമുട്ടാണ്. എവിടെയാണോ എണ്ണക്കറയുള്ളത് ആ ഭാഗത്ത് കുറച്ച് ഗോതമ്പ് പൊടി ഇട്ടുകൊടുക്കാവുന്നതാണ്. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം കഴുകികളഞ്ഞാൽ എണ്ണക്കറ പോയിക്കിട്ടും. 

ബ്ലീച്ച് 

ബാത്റൂമും, ബാത്ത് ടബ്ബ് എന്നിവിടങ്ങളിൽ പറ്റിപ്പിടിച്ച വെള്ളത്തിന്റെ കറയും അഴുക്കും ബ്ലീച്ച് ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കും. കൂടാതെ ഇത് അണുക്കളെ നീക്കം ചെയ്യാനും സഹായിക്കുന്നു. വെള്ള തുണികൾ, ബാത്റൂം അണുവിമുക്തമാക്കൽ തുടങ്ങി വൃത്തിയാക്കൽ പണികൾ എളുപ്പമാക്കുന്നു. 

ഫാബ്രിക് ടവൽ 

പേപ്പർ ടവലുകൾ ഉപയോഗിക്കുന്നതിനേക്കാളും എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്നതാണ് ഫാബ്രിക് ടവലുകൾ. പേപ്പർ ടവൽ ആകുമ്പോൾ എപ്പോഴും പുതിയത് വാങ്ങേണ്ടി വരും. എന്നാൽ ഫാബ്രിക് ടവലുകൾ എത്രകാലം വരെയും കഴുകി ഉപയോഗിക്കാവുന്നതാണ്.    

പഴയത് മാറ്റി പുതിയത് വാങ്ങാൻ സമയമായി; അടുക്കളയിലെ ഈ 6 സാധനങ്ങൾ മാറ്റിക്കോളൂ    

vuukle one pixel image
click me!