'മുനമ്പത്തിന് പരിഹാരം വഖഫ് ബിൽ, ന്യൂനപക്ഷങ്ങളുടെ താൽപര്യം ബില്ലിൽ ഉറപ്പ് വരുത്തും': കേന്ദ്രമന്ത്രി കിരൺ റിജിജു

പുതിയ ബില്ല് നാളെയോടെ കൊണ്ടുവന്ന് ചർച്ചകളോടെ പാസാക്കാൻ നീക്കം


ദില്ലി: മുനമ്പത്തിന് പരിഹാരം വഖഫ് ബില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വഖഫ് നിയമ ഭേദഗതി ബില്ലിലൂടെ പ്രതിസന്ധി പരിഹരിക്കും. മുനമ്പം വിഷയം വിശദമായി പഠിച്ചു. അവിടെയുള്ളവരുടെ ഭൂമി വഖഫ് ബോർഡ് അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്നു. ആ ഭൂമി  തിരിച്ചുപിടിക്കണം. ന്യൂനപക്ഷങ്ങളുടെ താൽപര്യം ബില്ലിൽ ഉറപ്പ് വരുത്തുമെന്നും കിരൺ റിജിജു പറഞ്ഞു.

വഖഫ് ബിൽ പാർലമെൻറിൽ എപ്പോഴെന്ന് ഇന്ന് വ്യക്തമാകും. കാര്യോപദേശക സമിതി യോഗം 12 ന് ചേരും. സ്പീക്കറുമായും ന്യൂനപക്ഷ കാര്യമന്ത്രി ചർച്ച നടത്തും. പുതിയ ബില്ല് നാളെയോടെ കൊണ്ടുവന്ന് ചർച്ചകളോടെ പാസാക്കാനാണ് നീക്കം

Latest Videos

.

അതിനിടെ വഖഫ് നിയമ ഭേദഗതി ബില്ലിനെ കേരളത്തിലെ എംപിമാർ  പിന്തുണയ്ക്കണമെന്ന് കേരള കത്തോലിക്കാ സഭയുടെ മുഖപത്രം ആയ ദീപിക ആവശ്യപ്പെട്ടു, വഖഫ് നിയമം ഇല്ലാതാക്കാൻ അല്ല, കയ്യേറ്റ അനുമതി നൽകുന്ന വകുപ്പുകൾ ഭേദഗതി ചെയ്യാനാണ് ആവശ്യപ്പെടുന്നത്. വഖഫ് നിയമത്തിന് ഇരകളായ നിരവധി പേർക്ക് നിയമ പരിഹാരമാണ് ഉണ്ടാകേണ്ടത്, ഇതിന്റെ ന്യായം സിപിഎമ്മിനും കോൺഗ്രസിനും ഇതേവരെ മനസ്സിലായില്ലെങ്കിൽ ഒന്നും പറയാനില്ല. നിങ്ങൾ പിന്തുണച്ചില്ലെങ്കിലും ഭേദഗതി പാസാകും. പക്ഷേ കേരളത്തിൽ നിന്ന് ജനപ്രതിനിധികൾ വരും തലമുറകളോട് കണക്കു പറയേണ്ടിവരും. നിങ്ങളുടെ മതമൗലിക നിലപാട് ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നും 'ദീപിക' പറയുന്നു. 

മുനമ്പത്ത് താമസക്കാരുടെ റവന്യൂ അവകാശങ്ങൾ സ്ഥാപിക്കുന്നതിന് വഖഫ് ഭേദഗതി  അത്യാവശ്യമാണ്. ഇക്കാര്യം മുന്നിൽകണ്ടാണ് കെ സി ബി സി അധ്യക്ഷൻ തന്നെ ബില്ലിനെ പിന്തുണയ്ക്കണമെന്ന് കേരളത്തിലെ എംപിമാരോട് ആവശ്യപ്പെട്ടത്. വഖഫ് പേടിയില്ലാതെ രാജ്യത്തെ പൗരന്മാർക്ക് സമാധാനമായി ഉറങ്ങാൻ കഴിയണം. ചില സമുദായങ്ങളുടെ വോട്ടുകൾ പരമ്പരാഗതമായി തങ്ങൾക്കുള്ളതാണെന്ന് കോൺഗ്രസും സിപിഎമ്മും കരുതുന്നുണ്ടാവും. ചിലരെ പരിഗണിച്ചില്ലെങ്കിൽ അവരുടെ വോട്ട് കൈവിട്ടു പോകും എന്ന പേടിയും ഉണ്ടാകും, വഖഫ് ചെരുപ്പിനോപ്പിച്ച് മതേതരത്വ ജനാധിപത്യ മൂല്യങ്ങളെ വെട്ടിയൊതുക്കരുതെന്നും ദീപിക പത്രം ആവശ്യപ്പെട്ടു

tags
click me!