മുഗൾസാമ്രാജ്യവുമായി ബന്ധമുള്ള 17 സ്ഥലപേരുകൾ മാറ്റി ഉത്തരാഖണ്ഡ് സര്‍ക്കാര്‍, നടപടിയെ പ്രശംസിച്ച് ബിജെപി

അടിമത്തത്തിൻ്റെ അവസാന ശേഷിപ്പും ഇല്ലാതാക്കി എന്ന് ബിജെപി


ദില്ലി: സംസ്ഥാനത്തെ 17 സ്ഥലങ്ങളുടെ പേരുകൾ ഒറ്റയടിക്ക് മാറ്റി ഉത്തരാഖണ്ഡ് സർക്കാർ. മുഗൾ സാമ്രാജ്യവുമായി ബന്ധമുള്ള പേരുകളാണ് മാറ്റിയത്. നടപടിയെ ബിജെപി പ്രശംസിച്ചു. ഹരിദ്വാർ, നൈനിറ്റാൾ, ഡെറാഡൂൺ, ഉദംസിംഗ് നഗർ എന്നീ ജില്ലകളിലെ സ്ഥലങ്ങളുടെ പേരുകളാണ് മാറ്റിയത്. അടിമത്തത്തിന്‍റെ   അവസാന ശേഷിപ്പും ഇല്ലാതാക്കി എന്നാണ് ബിജെപിയുടെ അവകാശവാദം. ചില സ്ഥലങ്ങളുടെ പഴയ പേരും പുതുക്കിയ പേരും ഇങ്ങനെ.

ഔറംഗസെബ്പൂർ - ശിവാജി നഗർ

Latest Videos

ഗാസിവാലി - ആര്യ നഗർ

ഖാൻപൂർ - ശ്രീ കൃഷ്ണപൂർ

ഖാന്പൂർ കുർസാലി - അംബേദ്കർ നഗർ

മിയവാല - റാംജിവാല

ചന്ദ്പൂർ ഖുർദ് - പൃഥ്വിരാജ് നഗർ

നവാബി റോഡ് - അടൽ റോഡ്

പഞ്ചുക്കി മാര്ഗ് - ഗുരു ഗോൾവാക്കർ മാർഗ്

 

tags
click me!