പ്ലാസ്റ്റിക് പാത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണമയം കളയുന്നത് എളുപ്പമുള്ള കാര്യമല്ല. എത്ര ഡിഷ് വാഷ് ഉപയോഗിച്ച് കഴുകിയാലും പാത്രത്തിലെ എണ്ണയുടെ വിഴുവിഴുപ്പ് പോകാറില്ല
അടുക്കളയിൽ പലതരം പാത്രങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട്. സൗകര്യവും ഉപയോഗവും നോക്കിയാണ് പാത്രങ്ങൾ തെരഞ്ഞെടുക്കുന്നത്. എന്നാൽ ഓരോ തരം പാത്രങ്ങൾക്കും വ്യത്യസ്ത രീതികളാണ്. ഉപയോഗിക്കുന്നതിലും വൃത്തിയാക്കുന്നതിലുമൊക്കെ വെവ്വേറെ രീതികളുണ്ട്. അതുപോലെ പ്ലാസ്റ്റിക് പാത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണമയം കളയുന്നത് എളുപ്പമുള്ള കാര്യമല്ല. എത്ര ഡിഷ് വാഷ് ഉപയോഗിച്ച് കഴുകിയാലും പാത്രത്തിലെ എണ്ണയുടെ വിഴുവിഴുപ്പ് പോകാറില്ല. പാത്രത്തിലെ എണ്ണമയത്തെ നീക്കം ചെയ്യാൻ പലവഴികളും പരീക്ഷിച്ച് കഴിഞ്ഞെങ്കിൽ ഈ 5 രീതികൾ ചെയ്ത് നോക്കൂ.
ബേക്കിംഗ് സോഡ
മൂന്ന് തുള്ളി വെള്ളത്തിൽ രണ്ട് സ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കുഴമ്പ് രൂപത്തിലാക്കണം. എണ്ണമയമുള്ള ഭാഗത്ത് ഇത് പുരട്ടിയതിന് ശേഷം സ്പോഞ്ച് ഉപയോഗിച്ച് ഉരച്ച് കഴുകാവുന്നതാണ്.
വിനാഗിരി
എണ്ണമയമുള്ള പാത്രത്തിൽ വിനാഗിരി ഒഴിച്ച് വയ്ക്കണം. രണ്ട് മണിക്കൂർ ഇങ്ങനെ തന്നെ വെച്ചതിന് ശേഷം എണ്ണക്കറയുള്ള ഭാഗത്ത് സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കാവുന്നതാണ്.
സോപ്പും ചൂടുവെള്ളവും
ചൂടുവെള്ളം എടുത്തതിന് ശേഷം അതിലേക്ക് സോപ്പ് ചേർത്ത് കൊടുക്കണം. 15 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം സ്പോഞ്ച് ഉപയോഗിച്ച് ഉരച്ച് കഴുകാവുന്നതാണ്. ചൂടുവെള്ളം വൃത്തിയാക്കൽ പണി എളുപ്പമാക്കുന്നു.
നാരങ്ങയും സൂര്യപ്രകാശവും
എണ്ണമയമുള്ള ഭാഗത്ത് നാരങ്ങ നീര് ഒഴിച്ചതിന് ശേഷം രണ്ട് മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വയ്ക്കണം. ഇത് എണ്ണക്കറയെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു.
ഉപ്പ്
ഉപ്പ് ഉപയോഗിച്ച് പ്ലാസ്റ്റിക് പാത്രത്തിലെ എണ്ണക്കറ നീക്കം ചെയ്യാൻ സാധിക്കും. പാത്രത്തിലേക്ക് കുറച്ച് ഉപ്പിട്ടതിന് ശേഷം സ്പോഞ്ച് ഉപയോഗിച്ച് ഉരച്ചുകൊടുക്കാം. ശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി വൃത്തിയാക്കാവുന്നതാണ്.
അടുക്കളയിലെ മീനിന്റെ ദുർഗന്ധമകറ്റാം; ഇതാ ചില പൊടികൈകൾ