Health
ബ്രെയിനിനെ സ്മാർട്ടാക്കുന്ന അഞ്ച് ഔഷധസസ്യങ്ങൾ
തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കാനും സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും ബ്രഹ്മി സഹായകമാണ്.
അശ്വഗന്ധ തലച്ചോറിന്റെ ആരോഗ്യത്തിനും സമ്മർദ്ദം കുറയ്ക്കുന്നതിനും ഉത്കണ്ഠയും വിഷാദവും നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ആന്റിഓക്‌സിഡന്റ് ഗുണങ്ങളും കാർനോസിക് ആസിഡ് പോലുള്ള സംയുക്തങ്ങളും അടങ്ങിയിട്ടുള്ള റോസ് മേരി ഓർമ്മശക്തിയും ജാഗ്രതയും കൂട്ടാൻ സഹായിക്കുന്നു.
ബുദ്ധിവികാസത്തിനും ഓർമ്മശക്തി കൂട്ടുന്നതിനും മികച്ചതാണ് തുളസി. തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഓർമ്മശക്തി കൂട്ടും.
മഞ്ഞളിലെ കുർക്കുമിൻ തലച്ചോറിന്റെ ആരോഗ്യത്തിന് സഹായകമാണ്. ഇത് ഓർമ്മശക്തി, മാനസികാവസ്ഥ, വൈജ്ഞാനിക പ്രവർത്തനം എന്നിവ മെച്ചപ്പെടുത്തുന്നു.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.