13500 കോടി തട്ടിയ കേസിലെ പ്രതി, മെഹുൽ ചോക്സി ഭാര്യക്കൊപ്പം ബെൽജിയത്തിൽ? വിട്ടുകിട്ടാൻ നടപടി തുടങ്ങിയെന്ന് സൂചന

13500 കോടി രൂപയുടെ തട്ടിപ്പ് കേസിൽ പ്രതിയായ മെഹുൽ ചോക്സി ബെൽജിയത്തിൽ ഭാര്യയോടൊപ്പം താമസിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ചോക്സിയെ ഇന്ത്യക്ക് വിട്ടുകിട്ടാനുള്ള നടപടികൾ ആരംഭിച്ചതായും സൂചന

Fugitive businessman Mehul Choksi living with wife in Belgium says Reports

ബ്രസൽസ്: കോടികളുടെ തട്ടിപ്പ് കേസിന് പിന്നാലെ ഇന്ത്യയിൽ നിന്ന് മുങ്ങിയ മെഹുൽ ചോക്സി ബെൽജിയത്തിലുണ്ടെന്ന് റിപ്പോർട്ട്. മെഹുൽ ചോക്സി ബെൽജിയത്തിൽ ഭാര്യയോടൊപ്പം താമസിക്കുന്നുവെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ചോക്സിയെ വിട്ടുകിട്ടാൻ ഇന്ത്യ നടപടി തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ബെൽജിയൻ പൗരത്വം കിട്ടാൻ വ്യാജ രേഖ ഹാജരാക്കിയെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ആന്റി​ഗ്വ ആൻഡ് ബാർബുഡയിലാണ് മെഹുൽ ചോക്സി നേരത്തെ താമസിച്ചിരുന്നത്. ഇന്ത്യയിലും, ആന്റി​ഗ്വയിലും പൗരത്വം ഉള്ളതായി ബെൽജിയത്തെ അറിയിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 13500 കോടി തട്ടിയ കേസിലെ പ്രതിയാണ് മെഹുൽ ചോക്സി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos

tags
vuukle one pixel image
click me!