കറുവപ്പട്ട, നാരങ്ങ തോട്, ഗ്രാമ്പു, ഇഞ്ചി, മിന്റ്, ചെമ്പരത്തി തുടങ്ങിയവയുടെ ഗന്ധങ്ങൾ മറ്റ് ദുർഗന്ധങ്ങളെ വലിച്ചെടുക്കുന്നവയാണ്. ഇതിൽ ഏതെങ്കിലും ഒന്ന് വെള്ളത്തിൽ ചേർത്ത് 15 മിനിട്ടോളം തിളപ്പിക്കണം
മീൻ കഴിക്കാൻ ഇഷ്ടപ്പെടുന്നവരും അല്ലാത്തവരും ഉണ്ടല്ലേ. വീട്ടിൽ ചിലർക്ക് മീൻ ഉണ്ടെങ്കിലെ ചോറ് കഴിക്കാൻ കഴിയു. മറ്റുചിലർക്ക് മീനിന്റെ ആവശ്യമേ വരുന്നില്ല. പക്ഷെ എന്തൊക്കെ പറഞ്ഞാലും വീട്ടിൽ മീൻ വാങ്ങുന്നവരാണ് അധികപേരും. ചിലപ്പോൾ നമുക്ക് കിട്ടുന്നത് ഫ്രഷ് മീനായിരിക്കും. എന്നാൽ ചില സമയങ്ങളിൽ നല്ല മീൻ കിട്ടണമെന്നുമില്ല. നല്ലത് വാങ്ങിയാലും അല്ലാത്തതായാലും മീനിന്റെ ദുർഗന്ധം സഹിക്കാൻ കഴിയാത്തതാണ്. അടുക്കളയിൽ മീനിന്റെ അസഹനീയമായ ദുർഗന്ധമകറ്റാൻ ഇത്രയും ചെയ്താൽ മതി. അവ എന്തൊക്കെയെന്ന് അറിയാം.
വിനാഗിരി
എല്ലാ അടുക്കളയിലും വിനാഗിരി ഉണ്ടാകും. ദുർഗന്ധത്തെ അകറ്റാൻ ബെസ്റ്റാണ് വിനാഗിരി. രണ്ട് രീതിയിൽ വിനാഗിരി ഉപയോഗിച്ച് ദുർഗന്ധത്തെ അകറ്റാൻ സാധിക്കും. ഒന്ന് ഇനങ്ങനെയാണ്, പാത്രത്തിൽ കുറച്ച് വിനാഗിരി എടുത്തതിന് ശേഷം മീനിന്റെ ഗന്ധമുള്ള സ്ഥലത്ത് രാത്രി മുഴുവൻ അങ്ങനെ തന്നെ വെച്ചിരിക്കാം. ഇത് ചുറ്റുമുള്ള ദുർഗന്ധത്തെ വലിച്ചെടുക്കുന്നു. രണ്ടാമത്തേത് ഇതാണ്, മൂന്ന് കപ്പ് വെള്ളത്തിൽ ഒരു കപ്പ് വിനാഗിരി ചേർത്തതിന് ശേഷം 15 മിനിട്ടോളം വെള്ളം തിളപ്പിക്കണം. വായുവിലേക്ക് ബാഷ്പീകരിക്കപ്പെടുന്ന വിനാഗിരി ദുർഗന്ധത്തെ അകറ്റുന്നു.
ജനാല തുറന്നിടാം
അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ജനാല തുറന്നിടുന്നതാണ് എപ്പോഴും നല്ലത്. വായുസഞ്ചാരം കുറവായാൽ പാചകം ചെയ്യുന്ന ഭക്ഷണങ്ങളുടെ ഗന്ധം അടുക്കളയിൽ തങ്ങിനിൽക്കുകയും ദുർഗന്ധമുണ്ടാവുകയും ചെയ്യുന്നു. ശുദ്ധവായു കിട്ടണമെങ്കിൽ ജനാലയുടെ അടുത്തായി ചെറിയൊരു ഫാൻ കൂടെ സ്ഥാപിക്കാവുന്നതാണ്. ഇത് മീനിന്റെ ഗന്ധം തുടങ്ങി എല്ലാത്തരം ഗന്ധത്തെയും അകറ്റുന്നു.
സുഗന്ധവ്യഞ്ജനങ്ങൾ ചൂടാക്കാം
കറുവപ്പട്ട, നാരങ്ങ തോട്, ഗ്രാമ്പു, ഇഞ്ചി, മിന്റ്, ചെമ്പരത്തി തുടങ്ങിയവയുടെ ഗന്ധങ്ങൾ മറ്റ് ദുർഗന്ധങ്ങളെ വലിച്ചെടുക്കുന്നവയാണ്. ഇതിൽ ഏതെങ്കിലും ഒന്ന് വെള്ളത്തിൽ ചേർത്ത് 15 മിനിട്ടോളം തിളപ്പിക്കണം. ഇത് നിങ്ങളുടെ അടുക്കളയിൽ നല്ല ഗന്ധം പരത്തുകയും ദുർഗന്ധത്തെ അകറ്റുകയും ചെയ്യുന്നു.
കെണിവെച്ച് പിടിക്കുന്ന രീതി മാറ്റിപ്പിടിച്ചാലോ? ഈ മണമുണ്ടെങ്കിൽ എലി വീടിന്റെ പരിസരത്ത് വരില്ല