അടുത്തു വന്നയാളെ മാനസികാസ്വാസ്ത്യമുള്ള യുവാവ് തല്ലിക്കൊന്നു, പിന്നാലെ 40കാരനെ കൊലപ്പെടുത്തി ജനക്കൂട്ടം

പൊലീസ് സംഘമെത്തിയ വാൻ കണ്ടപ്പോൾ ഓടിപ്പോകാൻ ശ്രമിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരും അദ്ദേഹത്തെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

40 year old mentally ill man killed by mob attack in tripura

അഗർത്തല: ത്രിപുരയിലെ ​ഗ്രാമത്തിൽ കലചേരയിൽ മാനസികാസ്വാസ്ത്യമുള്ള 40 വയസുകാരനെ നാട്ടുകാർ കൂട്ടം ചേ‌ർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയതായി പൊലീസിന്റെ സ്ഥിരീകരണം. ഇയാൾ നാട്ടുകാരിൽ ഒരാളെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് സംഭവം.  മനുബസാർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആശിഷ് ദേബ്നാഥ് അറിയപ്പെടുന്ന മാനസികാസ്വാസ്ഥം ഉള്ളയാളാണ് മരിച്ചത്. 

മാനസികമായി അസ്വസ്ഥനായ ഇയാളുടെ അടുത്തേക്ക് സമാധാനിക്കാനായി നാട്ടുകാർ പോകുകയായിരുന്നു. ദേബ്നാഥ് അക്രമാസക്തനായി രണ്ടുപേരെയും ആക്രമിച്ചുവെന്നും ഒരാളെ ഇരുമ്പ് വടി കൊണ്ടടക്കം അടിച്ചുവെന്നും അയാൾ കൊല്ലപ്പെട്ടുവെന്നും സബ് ഡിവിഷണൽ പോലീസ് ഓഫീസർ നിത്യാനന്ദ സർക്കാർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. മറ്റൊരാൾ ഓടി രക്ഷപ്പെടുകയായിരുന്നു. 

Latest Videos

ദേശപ്രിയ ഭട്ടാചാര്യ എന്നയാളാണ് ഇരുമ്പ് വടി കൊണ്ടുള്ള മ‌ർദനത്തിൽ മരിച്ചത്. കൊലപ്പെടുത്തിയ ശേഷം ദേബ്നാഥ് മൃതദേഹം അടുത്തുള്ള ഒരു കുളത്തിലേക്ക് എടുത്തു കൊണ്ടു പോയി, ഇരുമ്പ് വടിയും കയ്യിൽ വച്ച് ഇയാൾ അവിടെത്തന്നെ നിൽക്കുകയായിരുന്നു. 

ഇതിനു ശേഷം നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ പൊലീസ് സംഘമെത്തിയ വാൻ കണ്ടപ്പോൾ ഓടിപ്പോകാൻ ശ്രമിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരും അദ്ദേഹത്തെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഈ സമയത്ത് നാട്ടുകാർ ചേർന്ന് ഇയാളെ ആക്രമിക്കുകയായിരുന്നു. ശേഷം ദേബ്നാഥിനെ അടുത്തുള്ള ഒരു ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചുവെങ്കിലും മരിച്ചിരുന്നുവെന്നും പൊലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. 

കഴിഞ്ഞ വർഷം പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് ദേബ്‌നാഥിനെ അറസ്റ്റ് ചെയ്യുകയും നിലവിൽ ഇയാൾ ജാമ്യത്തിലാണെന്നും എസ്‌ഡി‌പി‌ഒ പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സ്ത്രീയെ കന്യകത്വ പരിശോധനക്ക് നിർബന്ധിക്കുന്നത് മൗലികാവകാശ ലംഘനമെന്ന് ഹൈക്കോടതി വിധി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

vuukle one pixel image
click me!