ഫ്ലോറിന് ടൈൽ ഇടുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം 

നിർമ്മാണ വസ്തുക്കൾ തെരഞ്ഞെടുക്കുന്നതിനും ഗുണമേന്മയുള്ള വീട്ടുസാധനങ്ങൾ വാങ്ങുന്നതും തുടങ്ങി എല്ലാ മേഖലകളിലും നമ്മുടെ കണ്ണെത്തും. എന്നാൽ എത്രയൊക്കെ നന്നായി ചെയ്താലും ഒടുവിൽ നിർമ്മാണം പൂർത്തിയായി കഴിയുമ്പോൾ എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ ഉണ്ടാവും

Avoid these mistakes when tiling the floor

വീട് നിർമ്മാണ ഘട്ടം മുതൽ ഓരോ കാര്യങ്ങളും ശ്രദ്ധയോടെയാണ് നമ്മൾ ചെയ്യുന്നത്. നിർമ്മാണ വസ്തുക്കൾ തെരഞ്ഞെടുക്കുന്നതിനും ഗുണമേന്മയുള്ള വീട്ടുസാധനങ്ങൾ വാങ്ങുന്നതും തുടങ്ങി എല്ലാ മേഖലകളിലും നമ്മുടെ കണ്ണെത്തും. എന്നാൽ എത്രയൊക്കെ നന്നായി ചെയ്താലും ഒടുവിൽ നിർമ്മാണം പൂർത്തിയായി കഴിയുമ്പോൾ എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ ഉണ്ടാവും. അതിൽ പ്രധാനമായ ഒരു പ്രശ്‌നം ടൈൽ ഇടുമ്പോൾ ഉണ്ടാവുന്നതാണ്. പലവീടുകളിലും ടൈലുകൾ പൊങ്ങി വരുന്നു, ഇളകിപോകുന്നു തുടങ്ങി പലതരം പരാതികൾ വരുന്നുണ്ട്. എന്നാൽ വീട് നിർമ്മാണം തുടങ്ങുമ്പോൾ തന്നെ ടൈൽ ഇടുന്നതിനെക്കുറിച്ച് ശരിയായ രീതിയിൽ പ്ലാൻ ചെയ്യേണ്ടതുണ്ട്. ഫ്ലോറിന് ടൈൽ ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാം. 

ഗുണനിലവാരമുള്ളത് തെരഞ്ഞെടുക്കാം 

Latest Videos

എന്തുവാങ്ങുമ്പോഴും ഗുണമേന്മയുള്ളത് മാത്രമേ നമ്മൾ തെരഞ്ഞെടുക്കാറുള്ളു. വീടുകൾക്ക് ടൈൽ ഇടുമ്പോൾ അധിക കാലം ഈടുനിൽക്കുന്നവ തന്നെ വാങ്ങേണ്ടതുണ്ട്. ടൈൽ ആയതുകൊണ്ട് തന്നെ ഇടയ്ക്ക് അറ്റകുറ്റപണികൾ ചെയ്യേണ്ടി വരുന്നത് ബുദ്ധിമുട്ടാകും. അതിനാൽ തന്നെ വിലയും മോഡലും മാത്രം നോക്കാതെ ഗുണനിലവാരമുള്ള മികച്ച ടൈലുകൾ വാങ്ങിക്കാൻ ശ്രദ്ധിക്കണം. ടൈൽ വാങ്ങുമ്പോൾ ആവശ്യമുള്ളതിനേക്കാൾ 5 എണ്ണം കൂടുതൽ വാങ്ങിക്കാം. പിന്നീട് എപ്പോഴെങ്കിലും ടൈൽ മാറ്റേണ്ടി വന്നാൽ ഇത് ഉപയോഗിക്കാൻ സാധിക്കും. ഇല്ലെങ്കിൽ അതെ മോഡൽ പിന്നെ കിട്ടണമെന്നില്ല. കൂടാതെ ടൈൽ വാങ്ങുമ്പോൾ ഒരേ ബാച്ച് നമ്പർ വരുന്നത് തന്നെ വാങ്ങിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ പലതും വ്യത്യസ്ത അളവിൽ ആയിപോകാൻ സാധ്യതയുണ്ട്. 

ടൈൽ ലേഔട്ട് തയ്യാറാക്കാം 

വീട് നിർമ്മാണം നടക്കുമ്പോൾ എത്രയൊക്കെ കാര്യങ്ങൾ പ്ലാൻ ചെയ്താലും കാര്യത്തിലേക്ക് എത്തുമ്പോൾ തർക്കങ്ങൾ ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ ടൈൽ ഇടുന്നതിന് മുമ്പ് ടൈൽ ലേഔട്ട് തയ്യാറാക്കുന്നത് നല്ലതായിരിക്കും. ഇത് ടൈൽ ഇടുന്ന സമയത്തെ തർക്കങ്ങൾ ഒഴിവാക്കാനും എന്തൊക്കെ എവിടെയൊക്കെ ഇടണമെന്നതിന് ധാരണയും ഉണ്ടാവാനും സഹായിക്കുന്നു. 

ടൈൽ ഇങ്ങനെ ഇടണം 

ടൈൽ ഇടുന്നതിന് മുമ്പ് രണ്ട് മണിക്കൂറോളം ടൈൽ വെള്ളത്തിൽ മുക്കിവെച്ച് കുതിർക്കേണ്ടതുണ്ട്. പശയിൽനിന്നും ടൈലുകൾ അമിതമായി ഈർപ്പം വലിച്ചെടുക്കുന്നത് തടയാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലൂടെ ടൈൽ കൂടുതൽ ശക്തമാകുന്നു. ഇത് ഭാവിയിൽ വിള്ളലുണ്ടാകാനും പൊട്ടിപോകാനുമുള്ള സാധ്യത കുറയ്ക്കുന്നു. ടൈൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഗുണനിലവാരമുള്ള മണലും സിമെന്റും ഉപയോഗിക്കണം. 

ടൈൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കാം 

ടൈൽ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം പൊങ്ങി വരുകയും ശബ്ദം കേൾക്കുകയും ചെയ്യാറുണ്ട്. ഇത് ടൈൽ ഇൻസ്റ്റാൾ ചെയ്യുന്ന സമയത്തുണ്ടാകുന്ന അപാകതകൾ മൂലമാണ് സംഭവിക്കുന്നത്. പൊങ്ങാതിരിക്കാൻ ടൈലുകൾക്കിടയിൽ സ്പേസർ ഉപയോഗിച്ച് വിടവ് ഇടണം. ഭിത്തിയുടെ ഭാഗത്ത് ഇടുമ്പോൾ ചെറിയ രീതിയിൽ ഗ്യാപ് ഇട്ടുവേണം ടൈൽ ഇൻസ്റ്റാൾ ചെയ്യേണ്ടത്. 

എന്താണ് ഹോളോ, സോളിഡ് സൗണ്ട്സ്

ടൈൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശരിക്കും ഒട്ടിയില്ലെങ്കിൽ ചവിട്ടുമ്പോൾ ടൈലിന്റെ ഭാഗത്ത് നിന്നും മുട്ടുമ്പോൾ ഉണ്ടാകുന്നത് പോലെയുള്ള ശബ്ദം വരാറുണ്ട്. ഇതിനെയാണ് ഹോളോ സൗണ്ട് എന്ന് പറയുന്നത്. എന്നാൽ ചവിട്ടുമ്പോൾ വ്യക്തവും ഉറച്ച ശബ്ദവുമാണ് കേൾക്കുന്നതെങ്കിൽ അതിനെ സോളിഡ് സൗണ്ട് എന്നും പറയുന്നു. ടൈൽ ഇട്ടതിന് ശേഷം എപ്പോഴും സോളിഡ് സൗണ്ട് തന്നെയാണോ കേൾക്കുന്നതെന്ന് നിങ്ങൾ ഉറപ്പ് വരുത്തേണ്ടതുണ്ട്.      

വീടിന് കോൺക്രീറ്റ് ഫ്ലോറിങ് നല്ലതാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

vuukle one pixel image
click me!