അച്ഛൻ 14ാം വയസ്സിൽ മരിച്ചു, 26-ാം വയസ്സില്‍ ഐപിഎസ് നേടി; അതിശയിപ്പിക്കും ഇൽമയുടെ ജീവിതം

By Web Team  |  First Published Feb 10, 2019, 9:57 AM IST

കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ഇൽമയുടെ ജീവിതം. 14ാം വയസിലാണ് ഇൽമ അഫ്രോസ് എന്ന പെൺകുട്ടിയ്ക്ക് അച്ഛനെ നഷ്ടമായത്. അച്ഛൻ മരിച്ചപ്പോൾ ഇൽമ കരുതിയത് തന്റെ ആ​ഗ്രഹങ്ങളുമെല്ലാം അവസാനിച്ചു എന്നായിരുന്നു. അച്ഛൻ മരിച്ചെങ്കിലും അമ്മയാണ് ഇൽമയ്ക്ക് കരുത്തായി മുന്നോട്ട് വന്നത്. അമ്മയുടെ സഹായത്തോടെ ഇൽമ ഉയർന്ന വിദ്യാഭ്യാസം നേടി. അവൾ 26-ാം വയസ്സില്‍ ഐപിഎസ് നേടി സ്വന്തം നാട്ടിൽ തിരികെയെത്തി‍. 


14ാം വയസ്സിലാണ് ഇൽമ അഫ്രോസ് എന്ന പെൺകുട്ടിയ്ക്ക് അച്ഛനെ നഷ്ടമായത്. ഇൽമയുടെ അച്ഛൻ കർഷകനായിരുന്നു. അച്ഛൻ മരിച്ചപ്പോൾ ഇൽമ കരുതിയത് തന്റെ ആ​ഗ്രഹങ്ങളെല്ലാം അവസാനിച്ചു എന്നായിരുന്നു. അച്ഛൻ മരിച്ചെങ്കിലും അമ്മയാണ് ഇൽമയ്ക്ക് കരുത്തായി മുന്നോട്ട് വന്നത്. അമ്മയുടെ സഹായത്തോടെ ഇൽമ ഉയർന്ന വിദ്യാഭ്യാസം നേടി.അവൾ 26-ാം വയസ്സില്‍ ഐപിഎസ് നേടി സ്വന്തം നാട്ടിൽ തിരികെയെത്തി‍. 

കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ഇൽമയുടെ ജീവിതം. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ കുണ്ടര്‍ക്കി എന്ന ഗ്രാമത്തിൽ കർഷകന്റെ മകളായി പിറന്ന ഇൽമയ്ക്ക് കല്ലും മുള്ളും നിറഞ്ഞതായിരുന്നു ജീവിതം. ഒരു സഹോദരനുണ്ട്. ചെറുപ്പത്തിലെ അച്ഛൻ മരിച്ചെങ്കിലും കുട്ടികളെ വളർത്തി ഉയർച്ചയിലെത്തിക്കണമെന്നായിരുന്നു ഇൽമയുടെ അമ്മയുടെ ആ​ഗ്രഹം. അത് കൊണ്ട് തന്നെ വിധിയെ പഴിച്ചിരിക്കാന്‍ അവരുടെ അമ്മ തയാറായില്ല. രണ്ട് മക്കളെയും നല്ല രീതിയിൽ പഠിപ്പിച്ചു. 

Latest Videos

undefined

മാനസികമായി കരുത്തും നൽകി. കുറച്ച് പണം കണ്ടെത്തി മകളെ വിവാഹം ചെയ്തു അയക്കണമെന്ന സ്വപ്നം ആയിരുന്നില്ല ഇൽമയുടെ അമ്മയ്ക്ക് ഉണ്ടായിരുന്നത്. നല്ല  വിദ്യാഭ്യാസം നൽകി മകളുടെ ആ​ഗ്രഹം നിറവേറ്റണം. അതായിരുന്നു ഇൽമയുടെ അമ്മയുടെ മനസിൽ ഉണ്ടായിരുന്നു ആ​ഗ്രഹം. അതിനുവേണ്ടി കഴിയുന്നത്ര പഠിച്ചു. 

ഗ്രാമത്തില്‍നിന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടിയ ഇല്‍മ പിന്നീട് പോയത് രാജ്യതലസ്ഥാനത്തേക്ക്- സെന്റ് സ്റ്റീഫന്‍സ് കോളജിലായിരുന്നു. ഫിലോസഫിയായിരുന്നു ഇൽമ പഠിച്ച വിഷയം. പഠനത്തില്‍ മുന്നിലെത്തിയതോടെ ഇല്‍മയ്ക്ക് വിദേശ സ്കോളര്‍ഷിപ് ലഭിച്ചു. ഓക്സ്ഫോഡിൽ ആയിരുന്നു അവസരം. അവിടെ വോള്‍ഫ്‍സന്‍ കോളജില്‍ മാസ്റ്റേഴ്സ് പഠനം. 

ഓക്സ്ഫോഡിലെ പഠനകാലത്ത്  ചര്‍ച്ച, ഗവേഷണങ്ങള്‍, നിഗമനങ്ങള്‍ ഒക്കെയായി ആരോഗ്യകരമായ ആ അന്തരീക്ഷം ഇല്‍മയിലെ വ്യക്തിയെ കഴിവുറ്റയാളായി വാര്‍ത്തെടുത്തു എന്ന് വേണം പറയാൻ. ബിരുദാനന്തര ബിരുദത്തിനുശേഷം അവൾ പോയ‌ത് അമേരിക്കയിലേക്കാണ്. അമേരിക്കയിലാണ് ഇൽമ പോയതെങ്കിലും മനസ് നിറയെ തന്നെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ അമ്മയെയും ഇന്ത്യയുടെ വളർച്ചയെയും കുറിച്ചായിരുന്നു ചിന്ത. അങ്ങനെ ഇൽമ ഇന്ത്യയിലെത്തി. 

സിവില്‍ സര്‍വീസ് പഠനത്തില്‍ മുഴുകിയ ഇല്‍മ 2017-ല്‍ പരീക്ഷയില്‍ 217-ാം റാങ്കോടെ  ഉന്നതവിജയം നേടുകയായിരുന്നു. അങ്ങനെ ഐപിഎസിലേക്ക്. ഹിമാചല്‍പ്രദേശ് കേഡറിലാണ് ഇൽമയ്ക്ക് ആദ്യം ജോലി ചെയ്യാൻ അവസരം ലഭിച്ചത്. തുടക്കത്തില്‍ ഒന്നരവര്‍ഷത്തെ പരിശീലനം. ഞാൻ ഇതുവരെ എത്തിയിന് പിന്നിൽ അമ്മയാണ്. അമ്മയുടെ കഠിനധ്വാനവും കരുത്തുമാണ് ഇതുവരെ എത്തിച്ചതെന്ന് ഇൽമ പറയുന്നു. 

ജനിച്ച് വളർന്ന നാട് മറക്കാനാകില്ലെന്നും ഇൽമ പറയുന്നു. ഈ ഐപിഎസുകാരി ഗ്രാമത്തിലെ എല്ലാ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാനായി ഹോപ് എന്ന സംഘടനയും സ്ഥാപിച്ചു. മികച്ച പൗരന്മാരായി വളരാൻ കുണ്ടര്‍കി എന്ന ഗ്രാമത്തിലെ കുട്ടികള്‍ക്കും കഴിയണം. ഇന്ത്യയിലെ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരാകണം ഓരോ പൗരന്മാരുമെന്ന് ഇൽമ പറയുന്നു.

click me!