ഒരു ചെരുപ്പിന്‍റെ വില 1.70 കോടി ഡോളര്‍; കാരണം ഇതാണ്

By Web Team  |  First Published Sep 29, 2018, 7:28 PM IST

പെണ്‍കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ഇഷ്ടം ചെരിപ്പുകളോടാണ്. മനോഹരമായ ചെരുപ്പ് എന്നും യുവതികള്‍ക്ക് ഹരമാണ്. അത്തരത്തില്‍ ലോകത്തിലെ ഏറ്റവും വിലയേറിയ ചെരിപ്പുകളാണ് ദുബായില്‍ വില്‍പനയ്ക്ക് വെച്ചത്. 


 

പെണ്‍കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ഇഷ്ടം ചെരിപ്പുകളോടാണ്. മനോഹരമായ ചെരുപ്പ് എന്നും യുവതികള്‍ക്ക് ഹരമാണ്. അത്തരത്തില്‍ ലോകത്തിലെ ഏറ്റവും വിലയേറിയ ചെരിപ്പുകളാണ് ദുബായില്‍ വില്‍പനയ്ക്ക് വെച്ചത്. അതില്‍ നൂറുകണക്കിന് വജ്രക്കല്ലുകളും സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചു നിര്‍മിച്ച സ്ത്രീകള്‍ക്കായുള്ള സ്റ്റിലെറ്റോസിന് വില 1.70 കോടി ഡോളര്‍ വരും. 

Latest Videos

വില്‍പ്പനയ്ക്ക് വെച്ചതില്‍ ഏറ്റവും വിലയേറിയ ചെരുപ്പാണിത്. സ്വര്‍ണം പൂശിയ പേറ്റന്‍റ്  ലെതര്‍ ആണ് ഈ ചെരുപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. ചെരുപ്പിന്‍റെ വക്കുകളിലും മുന്‍ഭാഗത്തും വജ്രക്കല്ലുകള്‍ പതിപ്പിച്ചിരിക്കുന്നു. യൂറോപ്യന്‍ സൈസ് 36ല്‍ നിര്‍മിച്ചിരിക്കുന്ന ചെരിപ്പ് വാങ്ങാന്‍ താത്പര്യമുളളവരുടെ അളവിനനുസരിച്ച് ഇവ മാറ്റാം. ജാഡ ഡിസൈനര്‍ ഹൌസാണ് നിര്‍മാതാക്കള്‍. ഇന്ത്യക്കാരന്‍ ഹേമന്ത് കരംചന്ദാനിയുടെ ഉടമസ്ഥതയിലുളള പാഷന്‍ ജൂവലേഴ്സ് ആണ് വജ്രക്കല്ലുകള്‍ നല്‍കിയത്. 

click me!