ഗർഭധാരണ സാധ്യത വർധിപ്പിക്കാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ

By Web Team  |  First Published Jan 5, 2019, 8:33 PM IST

പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ ​ഗർഭധാരണ സാധ്യത കൂട്ടാം. ​ഗർഭധാരണ സാധ്യത വർധിപ്പിക്കാൻ സഹായിക്കുന്ന 
ആറ് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.


ജീവിതശെെലി രോ​ഗങ്ങളും തെറ്റായ ഭക്ഷണക്രമവുമാണ് ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രധാനപ്പെട്ട രണ്ട് കാരണങ്ങൾ എന്ന് പറയുന്നത്. ജങ്ക് ഫുഡ് അമിതമായി കഴിക്കുക, മദ്യപാനം, തെറ്റായ ജീവിതശെെലി, പുകവലി, വ്യായാമമില്ലായ്മ എന്നിവയെല്ലാം ഗര്‍ഭധാരണത്തിന് തടസമുണ്ടാക്കാം. നല്ല രീതിയിലുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ ​ഗർഭധാരണ സാധ്യത കൂട്ടാം. ​ഗർഭധാരണ സാധ്യത വർധിപ്പിക്കാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

Latest Videos

undefined

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ...

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് ഗർഭധാരണ സാധ്യത വർധിപ്പിക്കാമെന്ന് മിക്ക പഠനങ്ങളും പറയുന്നു. പഴങ്ങൾ, പച്ചക്കറികൾ, ​ഗോതമ്പ്, റാ​ഗി പോലുള്ളവ ധാരാളം കഴിക്കാം. ഇവ പതുക്കെ ദഹിക്കുകയും ഇന്‍സുലിന്‍റെ ഉത്പാദനവും ശരീരത്തിലെ ഷുഗറിന്‍റെ അളവും തമ്മില്‍ ബാലന്‍സ് ചെയ്യുന്നതിന് സഹായിക്കുകയും ചെയ്യും. അതേസമയം ബര്‍ഗറും പഞ്ചസാരയും പോലുള്ള പ്രോസസ്ഡ് ഭക്ഷണം ശരീരത്തിലെ ഇന്‍സുലിന്‍റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നു. ഇത് ഓവുലേഷനെയും ആർത്തവത്തെയും ബാധിക്കാം. 

ഇലക്കറികൾ...

ഇലക്കറികളിൽ ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഓവുലേഷന്‍ ട്യൂബിലെ ചെറിയ അപാകതകള്‍ പോലും പരിഹരിക്കാന്‍ സഹായകമാണ്. കൂടാതെ ആരോഗ്യം നിലനിര്‍ത്തുന്ന വിവിധ വിറ്റമിനുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

വിവിധതരം പഴങ്ങള്‍...

പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ആന്‍റ് ഓക്സിഡന്‍റ്സ് സെല്ലുകളുടെ തകരാറുകള്‍ കുറയ്ക്കുന്നു. പ്രത്യേകിച്ചും പ്രത്യുത്പാദന അവയവങ്ങളില്‍. ചെറിയും ആപ്പിളുമാണ് ഇതിന് ഏറ്റവും ഉത്തമമായ പഴങ്ങള്‍. ദിവസവും മാതളം കഴിക്കുന്നത് ​ഗർഭധാരണ സാധ്യത വർധിപ്പിക്കും. 

 എല്ലാതരം നട്സുകളും...

  ഒമേഗ ത്രീ ഫാറ്റി ആസിഡ്സ്, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയുടെ കലവറയാണ് നട്സുകള്‍. ഇവ ഗര്‍ഭധാരണത്തിന് അത്യുത്തമമാണ്. പ്രത്യുത്പാദന പ്രക്രിയയ്ക്ക് കൂടുതല്‍ ക്ഷമത നല്‍കാന്‍ ഇവയ്ക്ക് കഴിയും. പിസ്ത, ബദാം, അണ്ടിപരിപ്പ് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 

മീനുകൾ...

  മീനുകൾ ​ഗർഭധാരണ സാധ്യത വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നു. സാല്‍മണ്‍ പോലുള്ള മത്സ്യങ്ങളും കക്ക, കല്ലുമ്മക്കായ തുടങ്ങിയവയും പ്രത്യുത്പാദന ശേഷി വർധിക്കാന്‍ ഉത്തമമാണ്. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ്, സിങ്ക് തുടങ്ങിയവ പ്രത്യുൽപ്പാദന അവയവങ്ങളിലേക്കുള്ള രക്തമൊഴുക്ക് വർധിപ്പിക്കാന്‍ സഹായിക്കും. 

 മധുരക്കിഴങ്ങ്...

മധുരക്കിഴങ്ങിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് ​തന്നെ ഗർഭധാരണത്തിന് വളരെയധികം സഹായിക്കുന്നു. ദിവസവും 150 ​ഗ്രാം വേവിച്ച മധുരക്കിഴങ്ങ് കഴിക്കുന്നത് ആർത്തവം ക്യത്യമാകാനും ​ഗർഭധാരണത്തിനും സഹായിക്കുന്നു. 

click me!