തന്‍റെ അച്ഛന്‍റെ ചോരയിലുണ്ടായ നാൽപത് സഹോദരങ്ങളെ തേടി യുവതി

By Web Desk  |  First Published Feb 22, 2018, 11:34 AM IST

തന്‍റെ അച്ഛന്‍റെ ചോരയിലുണ്ടായ നാൽപത് സഹോദരങ്ങളെ തേടുകയാണ് ഫ്ലോറിഡ സ്വദേശിയായ കിയാനി ആറോയോ എന്ന 21 കാരി.  അച്ഛന്‍റെ ബീജത്തില്‍ പിറന്ന നാൽപതു മക്കളെ കണ്ടെത്താനുളള കിയാനിയുടെ ശ്രമം തുടങ്ങിയിട്ട്  അഞ്ച് വര്‍ഷമായി . ബീജദാതാവായിരുന്നു  കിയാനിയുടെ അച്ഛന്‍. കിയാനി  ജനിച്ചതും അങ്ങനെയാണ്‌.

അമ്മയായിരുന്നു കിയാനിയെ വളര്‍ത്തിയത്. അച്ഛനെ കുറിച്ച്  അറിയാനുള്ള ആഗ്രഹം അന്നേ കിയാനിക്ക് ഉണ്ടായിരുന്നു.  ഒരിക്കല്‍ കിയാനി തന്‍റെ അച്ഛനെ കണ്ടെത്തുകയും സംസാരിക്കുകയും ചെയ്തു. ബീജദാതാവായതിനാല്‍ അജ്ഞാതനായി കഴിയാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നതെന്ന് കിയാനി പറയുന്നു. 

Latest Videos

undefined

ആദ്യമായി ഫ്ലോറിഡയില്‍ തന്നെയുള്ള ഒരു സഹോദരിയെയാണ് കിയാനി കണ്ടെത്തിയത്. ജോനായും താനും പിറന്നത്‌ ഒരച്ഛനിലൂടെ ആണെന്ന് കാര്യത്താല്‍ അവര്‍  നല്ല കൂട്ടുകാരായി. അമേരിക്കയിലെ നിയമപ്രകാരം 15 മുതല്‍  20 തവണ വരെ മാത്രമാണ് ഒരാളില്‍ നിന്നും ബീജം സ്വീകരിക്കുക. എന്നാല്‍ കിയാനിയുടെ പിതാവില്‍ നിന്നും അതിലും കൂടുതല്‍ തവണ ബീജം സ്വീകരിക്കുന്ന കമ്പനി ബീജം സ്വീകരിച്ചു.

ഇദ്ദേഹത്തില്‍ നിന്നും ഒരു കുട്ടി പിറന്നവര്‍ രണ്ടാമത്തെ കുഞ്ഞിനെയും അതെ ബീജദാതാവില്‍ നിന്നും സ്വീകരിക്കുക വരെ ചെയ്തിരുന്നു. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ എന്നിവിടങ്ങളില്‍ നിന്നാണ് കിയാനി തന്‍റെ മറ്റു സഹോദരങ്ങളെ കണ്ടു പിടിച്ചത്. കൂട്ടത്തില്‍ മൂത്തത് കിയാനിയാണ്. 
ഏറ്റവും ഇളയ കുട്ടിക്ക് ഇപ്പോള്‍ അഞ്ച് വയസ്സാണ് പ്രായം. 

click me!