ഭര്‍ത്താവ് പൂട്ടിയിട്ട് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചുള്ള യുവതിയുടെ ഫേസ്ബുക്ക് ലൈവ് വൈറലാകുന്നു. വൈക്കത്തെ ഒരു റിസോര്‍ട്ടിലെ മുറിയില്‍നിന്നാണ് യുവതി ഫേസ്ബുക്ക് ലൈവ് ചെയ്‌തത്. ദില്‍ന അല്‍ഫോണ്‍സ എന്ന യുവതിയാണ്, ഭര്‍ത്താവ് പീഡിപ്പിക്കുന്നതായി ആരോപിക്കുന്നത്. അന്യമതസ്ഥയായിരുന്ന തന്നെ മതംമാറ്റിച്ചാണ് വിവാഹം കഴിച്ചത്. ഇപ്പോള്‍ തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കാനാണ് ഭര്‍ത്താവിന്റെ ശ്രമം. ഭര്‍ത്താവിന്റെ വീട്ടുകാരും തന്നെ ഭീഷണിപ്പെടുത്തുന്നതായി യുവതി പറയുന്നു. വിവാഹത്തിനുവേണ്ടി വീടുവിട്ടിറങ്ങിയ തനിക്ക് മറ്റൊരു അഭയകേന്ദ്രമില്ലെന്നും രക്ഷിക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് യുവതിയുടെ ഫേസ്ബുക്ക് വീഡിയോ പുറത്തുവന്നിരിക്കുന്നത്. യുവതി ഇപ്പോഴുള്ള റിസോര്‍ട്ടിലെ തന്നെ ജനറല്‍ മാനേജരായാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നതെന്നും വ്യക്തമാക്കുന്നുണ്ട്. രാവിലെ ശാരീരികമായി ഉപദ്രവിച്ചതായും, ഈ ഫേസ്ബുക്ക് ലൈവ് ചെയ്യുമ്പോള്‍ മുറിക്ക് പുറത്തുനിന്ന് ഭര്‍ത്താവ് വാതില്‍ തുറക്കാന്‍വേണ്ടി ആവശ്യപ്പെടുന്നതായും യുവതി പറയുന്നു.
ദില്‍ന അല്‍ഫോണ്‍സ പോസ്റ്റ് ചെയ്ത വീഡിയോ കാണാം...