സുന്ദരമായ മുഖത്തിനും മുടിക്കും; സ്ത്രീകള്‍ അറിയാന്‍ എട്ട് 'ബ്യൂട്ടി ടിപ്‌സ്'...

By Web Team  |  First Published Nov 12, 2018, 12:15 PM IST

മുടി വൃത്തിയായി സൂക്ഷിക്കാനാണ് നമ്മള്‍ ഷാമ്പൂവും കണ്ടീഷ്ണറുമെല്ലാം ഉപയോഗിക്കുന്നത്. എന്നാല്‍ ഇവയെല്ലാം മുടിയുടെ ആരോഗ്യത്തെ പലപ്പോഴും പ്രതികൂലമായി ബാധിക്കാറുണ്ട്. ഇതിനും വഴിയുണ്ട്...
 


മുഖവും മുടിയുമാണ് സൗന്ദര്യസംരക്ഷകരായ മിക്കവരും ഏറെ ശ്രദ്ധ കൊടുക്കുന്ന രണ്ട് ഭാഗങ്ങള്‍. ഇവ സംരക്ഷിക്കുക മാത്രമല്ല, നല്ല രീതിയില്‍ അവതരിപ്പിക്കുകയും വേണമല്ലോ! പലപ്പോഴും ചെറിയ അശ്രദ്ധകളാവും മുഖത്തിന്റെയും മുടിയുടെയുമെല്ലാം ഭംഗി കളയുന്നത്. അത്തരത്തിലുള്ള അശ്രദ്ധകള്‍ ഒഴിവാക്കാന്‍ ഇതാ എട്ട് ബ്യൂട്ടി ടിപ്‌സ്...

ഒന്ന്...

Latest Videos

undefined

മുഖത്തിന്റെ ഭംഗിയില്‍ ഏറെയും പങ്ക് വഹിക്കുന്നത് കണ്ണുകളാണ്. എന്നാല്‍ എത്ര ഭംഗിയുള്ള കണ്ണുകളാണെങ്കിലും ഉറക്കം തൂങ്ങിയതുപോലെ ഇരുന്നാല്‍ അവയ്ക്ക് ആകര്‍ഷണീയതയില്ലാതാകും. അതുകൊണ്ടുതന്നെ കണ്ണുകളെ ഉണര്‍വോടെ സൂക്ഷിക്കുക പ്രധാനമാണ്. ഇതിനായി ഗ്രീന്‍ ടീ ബാഗ് ഉപയോഗിക്കാം. തണുപ്പിച്ച ഗ്രീന്‍ ടീ ബാഗ് കണ്ണുകള്‍ക്ക് മുകളില്‍ വയ്ക്കുക. ഇത് അല്‍പനേരത്തേക്ക് തുടരണം. കണ്ണുകള്‍ക്ക് ചുറ്റുമുണ്ടാകുന്ന പുകവലയങ്ങള്‍ ഇല്ലാതാക്കി, കണ്ണുകളെ മിഴിവുറ്റതാക്കാന്‍ ഇത് സഹായിക്കും. 

രണ്ട്...

സ്ഥിരമായി ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നവരാണെങ്കില്‍ എളുപ്പത്തില്‍ മാഞ്ഞുപോകുന്നവ അങ്ങനെ ഉപയോഗിക്കാറില്ല. ലോംഗ് ലാസ്റ്റിംഗ് ലിപ്സ്റ്റിക്ക് ആകുമ്പോഴുള്ള പ്രധാന പ്രശ്‌നം, ഇത് തൂത്തുകളയുമ്പോള്‍ ചുണ്ടിലെ തൊലി ഇളകിപ്പോരുന്നതാണ്. എന്നാല്‍ ഇതിനൊരു എളുപ്പവഴിയുണ്ട്. അല്‍പം സ്വീറ്റ് ആല്‍മണ്ട് ഓയില്‍ പഞ്ഞിയിലാക്കി, ഇതുകൊണ്ട് ചുണ്ട് തുടയ്ക്കുക. എളുപ്പത്തില്‍ ലിപ്സ്റ്റിക്ക് മായുകയും ചുണ്ടിലെ തൊലി സുരക്ഷിതമായിരിക്കുകയും ചെയ്യും. 

മൂന്ന്...

മേക്കപ്പ് സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രതയാണ് അടുത്തതായി ശ്രദ്ധിക്കേണ്ടത്. ഓയിലി സ്‌കിന്‍ ഉള്ളവര്‍ 'നോണ്‍- കണ്ടോജെനിക്' ആയ ഉത്പന്നങ്ങള്‍ മാത്രം വാങ്ങി ഉപയോഗിക്കുക. മുഖക്കുരു, മുഖത്തെ ചെറിയ ദ്വാരങ്ങള്‍ എന്നിവ വര്‍ധിക്കാതിരിക്കാനാണ് ഇത്. 

നാല്...

കണ്‍പീലികള്‍ നേരാംവണ്ണം നിവര്‍ന്നിരിക്കാത്തതും ചിലരുടെ മുഖത്തിന്റെ ശോഭ കെടുത്തും. ഇത്തരം സന്ദര്‍ഭങ്ങളില്‍ അല്‍പം വാസിലിന്‍ ഐബ്രോ ബ്രഷില്‍ തേച്ച് കണ്‍പീലികള്‍ മുകളിലേക്ക് ചീകുക. പീലികല്‍ വൃത്തിയായിരിക്കാന്‍ ഇത് സഹായിക്കും. 

അഞ്ച്...

മുടി വൃത്തിയായി സൂക്ഷിക്കാനാണ് നമ്മള്‍ ഷാമ്പൂവും കണ്ടീഷ്ണറുമെല്ലാം ഉപയോഗിക്കുന്നത്. എന്നാല്‍ ഇവയെല്ലാം മുടിയുടെ ആരോഗ്യത്തെ പലപ്പോഴും പ്രതികൂലമായി ബാധിക്കാറുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഷാമ്പൂ വാഷിന് മുമ്പായി അല്‍പം വെളിച്ചെണ്ണ ഉപയോഗിച്ച് മുടി ഒന്ന് മസാജ് ചെയ്യാം. ഇത് മുടിയുടെ തിളക്കം നിലനിര്‍ത്താന്‍ മുടി പൊട്ടിപ്പോകുന്നത് തടയാനും സഹായിക്കും. 

ആറ്...

ചിലര്‍ മുടിക്ക് കളര്‍ നല്‍കാറുണ്ട്. ഇത്തരത്തില്‍ മുടിക്ക് നിറം പകരാനുപയോഗിക്കുന്ന ഉത്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥം ചിലരില്‍ ഗുരുതരമായ അലര്‍ജിയുണ്ടാക്കാറുണ്ട്. ഇതൊഴിവാക്കാനായി അല്‍പം 'ഡൈ' ആദ്യം ചെവിക്ക് പിന്നില്‍ തേച്ചുനോക്കണം. 24 മണിക്കൂര്‍ കഴിഞ്ഞും പ്രശ്‌നമൊന്നുമുണ്ടായില്ലെങ്കില്‍ സധൈര്യം ഉപയോഗിക്കാം. പുതുതായി ഉപയോഗിക്കാന്‍ തുടങ്ങുന്ന ക്രീമുകള്‍, ഫൗണ്ടേഷന്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ഉപയോഗിച്ചുനോക്കുന്നത് ഉത്തമം തന്നെയാണ്. 

ഏഴ്...

വിരലുകളും നഖവും വൃത്തിയായി സൂക്ഷിക്കുന്നതും അഴകിന് അത്യാവശ്യം തന്നെ. ഇക്കാര്യത്തില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത്, ക്യൂട്ടിക്കിളുകളെയാണ്. ഇത് നഖത്തെ സംരക്ഷിക്കാനുള്ളവയാണെന്ന് ആദ്യം മനസ്സിലാക്കുക. ഇവ ഒരിക്കലും മുറിച്ചുകളയരുത്. അങ്ങനെ ചെയ്യുന്നത് ബാക്ടീരിയല്‍ ഇന്‍ഫെക്ഷന് സാധ്യതയുണ്ടാക്കും. 

എട്ട്...

അവസാനമായി ശ്രദ്ധിക്കേണ്ടത്, മുഖം കഴുകുന്ന കാര്യത്തിലാണ്. ദിവസവും പല തവണകളിലായി മുഖം കഴുകുക. ഇതിന് നിര്‍ബന്ധമായും തണുത്ത വെള്ളം തന്നെ ഉപയോഗിക്കുക. ചൂടുവെള്ളം മുഖത്തെ സുഷിരങ്ങള്‍ കൂടുതല്‍ തുറക്കാന്‍ ഇടയാക്കും. ഇത് കൂടുതല്‍ പൊടിയും അഴുക്കും മുഖത്ത് അടിയാനും വഴിവയ്ക്കും. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാനും ശ്രദ്ധിക്കുക.
 

click me!