ടെലിവിഷന്‍ താരം ദുര്‍ഗ മേനോന്‍റെ മരണത്തിന് കാരണം ലൂപ്പസ് രോഗമെന്ന് കണ്ടെത്തി. ലൂപ്പസ് രോഗം എന്താണെന്ന് പലര്‍ക്കും അറിയില്ല.
മലയാള ടെലിവിഷന്‍ താരം ദുര്‍ഗ മേനോന്‍റെ മരണത്തിന് കാരണം ലൂപ്പസ് രോഗമെന്ന് കണ്ടെത്തി. ഈ മാസം പതിനാറിനാണ് ദുര്‍ഗ മരിച്ചത്. ലൂപ്പസ് രോഗം ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു ദുര്‍ഗ മോനോന്‍.
undefined
ലൂപ്പസ് രോഗം എന്താണെന്ന് പലര്‍ക്കും അറിയില്ല. ശരീരത്തിന്‍റെ പ്രതിരോധശേഷി സ്വന്തം ശരീര അവയവങ്ങളെ തന്നെ ബാധിക്കുന്ന അവസ്ഥയാണ് ലൂപ്പസ് രോഗം.
15നും 40നും ഇടയില്‍ പ്രായമുളള സ്ത്രീകളെ ബാധിക്കുന്ന ഒരു വാതരോഗമാണ് ഇത്. ചിലരില്‍ രോഗലക്ഷണങ്ങള്‍ ആദ്യഘട്ടം തന്നെ പ്രകടമാകുമ്പോള്‍ ചിലരില്‍ പതുക്കെയാണ് ഈ രോഗലക്ഷണം പ്രകടമാകുന്നത്. സ്ത്രീകളിലാണ് ഈ രോഗം അധികവും കണ്ടുവരുന്നതും. നിലവിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ലക്ഷത്തില്‍ മൂന്നു പേര്‍ക്കാണ് ലൂപ്പസ് രോഗം ബാധിക്കുന്നത്.
പ്രധാന ലക്ഷണങ്ങള്‍
എപ്പോഴും അനുഭവപ്പെടുന്ന തളര്‍ച്ച ലൂപ്പസ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. അതുപോലെതന്നെ വിട്ടുമാറാത്ത പനി, ക്ഷീണത്തോടൊപ്പം ഉണ്ടാകുന്ന വിളര്‍ച്ചയും രോഗലക്ഷണമാണ്. സന്ധിവേദന , തൊലിപ്പുറത്തുണ്ടാകുന്ന പാടുകള്‍, മറുകുകള്‍, സൂര്യപ്രകാശം ഏറ്റാല്‍ ശരീരം ചുവന്ന് തടിക്കുന്ന അവസ്ഥ, വായിലുണ്ടാകുന്ന വ്രണങ്ങള്‍, അതികഠിനമായ മുടികൊഴിച്ചില്‍ എന്നിവയൊക്കെ ലൂപ്പസ് രോഗത്തിന്‍റെ ലക്ഷണങ്ങളാണ്. കൂടാതെ ശ്വാസംകോശം, ഹൃദയം തുടങ്ങിയവയുടെ നീര്‍ക്കെട്ടുമൂലം നെഞ്ചുവേദനയും ശ്വാസം മുട്ടലും അനുഭവപ്പെടാം.
രക്തപരിശോധന,സ്‌കിന്‍ ബയോപ്‌സി എന്നിവയാണ് രോഗനിര്‍ണ്ണയ മാര്‍ഗങ്ങള്‍. രോഗം കണ്ടെത്താന്‍ വൈകിയാല്‍ ചിലപ്പോള്‍ മരണം പോലും സംഭവിക്കാം.