ബിടൗണിലെ ഗ്ലാമര്‍ താരത്തിന്‍റെ മറ്റൊരു മുഖം കൂടി അന്ന് നമ്മള്‍ കണ്ടു.
ബോളിവുഡ് സുന്ദരി ദീപിക പദുകോണ്‍ തനിക്ക് ഉണ്ടായിരുന്ന വിഷാദ രോഗത്തെ നേരിട്ടതും അതിജീവിച്ചതും മുന്‍പ് തുറന്ന് പറഞ്ഞിട്ടുണ്ട്. ബിടൗണിലെ ഗ്ലാമര്‍ താരത്തിന്‍റെ മറ്റൊരു മുഖം കൂടി അന്ന് നമ്മള്‍ കണ്ടു. വിഷാദ രോഗവും മറ്റേത് രോഗത്തെയും പോലെയാണെന്നും വിഷാദ രോഗികളെ അകറ്റി നിര്‍ത്തരുതെന്നും ദീപിക അന്ന് മാധ്യമങ്ങളുടെ മുന്‍പില്‍ തുറന്നുപറഞ്ഞു.
വിഷാദം എന്ന രോഗം ഇന്ന് നിരവധിപ്പേരില്‍ കണ്ടുവരുന്നു. ഇന്ത്യയില്‍ വിഷാദരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് ലോകാരോഗ്യസംഘടന പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നതിന് കാരണവും വിഷാദരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ്. എന്നാല്‍ സമ്മര്‍ദ്ദങ്ങളേറെ നേരിടുന്ന തിരക്കുപിടിച്ച ജീവിതത്തില്‍ ഉത്കണ്ഠയും വിഷാദവുമെല്ലാം പിടിപെടുന്നത് സാധാരണമാണെന്ന് ദീപികയുടെ ഡോക്ടറും തറാപ്പിസ്റ്റുമായ അന്നാ ചാണ്ടി പറയുന്നു.
undefined
ചെറുപ്പക്കാര്‍ക്കിടയില്‍ ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ കൂടിവരികയാണ്. എന്നാല്‍ പലരും തങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് അതിന്റെ തീവ്രതയനുസരിച്ച് ചികിത്സ തേടുന്നില്ല. ഇതാണ് ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് ഇടയാക്കുന്നത്. രോഗത്തെ കുറിച്ച് ഒരു അവബോധം ഉണ്ടായിരിക്കണമെന്നും അന്നാ ചാണ്ടി പറയുന്നു.
മനസ്സിന് ഉണ്ടാകുന്ന ദു:ഖം, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, മുമ്പ് ചെയ്തിരുന്ന കാര്യങ്ങള്‍ പോലും ചെയ്യാന്‍ തോന്നില്ല തുടങ്ങിയ അവസ്ഥയെയാണ് വിഷാദ രോഗം എന്നു പറയുന്നതെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. ഇത്തരം ലക്ഷണങ്ങള്‍ തുടക്കത്തിലെ അവകണിച്ചാല്‍ ആത്മഹത്യ പ്രേരണ പോലും ഉണ്ടാകുമെന്ന് അന്നാ ചാണ്ടി പറയുന്നു. ഒരു തീരുമാനം എടുക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവുക, മറവി, ഒന്നിലും ഏകാഗ്രത ലഭിക്കാതിരിക്കുക, ഉറക്കം ഇല്ലായ്മ, തലവേദന എന്നിവ എല്ലാം വിഷാദ രോഗത്തിന്‍റെ ലക്ഷണങ്ങളാണെന്നും അദ്ദേഹം പറയുന്നു.
ഇതിന് പുറമേ അന്നാ ചാണ്ടി പറയുന്ന മറ്റ് ലക്ഷണങ്ങള്‍ ഇങ്ങനെയാണ്: അമിതമായ ഉത്കണ്ഠ ഉണ്ടാവുക, പ്രതീക്ഷ നഷ്ടപ്പെടുക, തന്നെ കൊണ്ട് ഒന്നിനു കൊള്ളില്ല എന്ന തോന്നല്‍, കുറ്റബോധം. ഈ ലക്ഷണങ്ങളാണ് രണ്ട് മുതല്‍ മൂന്ന് ആഴ്ച വരെ തുടരുന്നെങ്കില്‍ വിഷാദ രോഗമാകമെന്നും അദ്ദേഹം പറഞ്ഞു. ശാരീരക ബുദ്ധിമുട്ടുകളെ പോലെ പൊട്ടെന്ന് കണ്ടെത്താല്‍ കഴിയുന്നതല്ല മനസ്സിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍. ഒരാള്‍ക്ക് വിഷാദ രോഗമുണ്ടോ എന്ന് കണ്ടെത്താന്‍ പെട്ടെന്ന് കഴിയില്ല എന്നും അന്നാ ചാണ്ടി പറഞ്ഞു.
വിഷാദരോഗികളുമായി അടുത്ത് ഇടപഴകുന്നവര്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ അവരെ മനസിലാക്കിയാല്‍, അത് അവര്‍ക്ക് ഏറെ ആശ്വാസമേകും. ഓരോ വ്യക്തികളെ ബന്ധപ്പെട്ടാണ് ചികിത്സ രീതി.
വിഷാദ രോഗത്തെ നിയന്ത്രിക്കാന്‍ ചില മാര്‍ഗങ്ങള്‍- അന്നാ ചാണ്ടി പറയുന്നു..
1. രാത്രി നന്നായി ഉറങ്ങുക. ഉറക്കം വന്നില്ലെങ്കില്‍ പോലും എങ്ങനെ എങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കണം.
2. വ്യായാമം ചെയ്യുന്നത് നല്ലതാണ്. ശരീരത്തിന് മാത്രമല്ല, മനസ്സിനും ഇത് ഗുണം ചെയ്യും.
3. ഭക്ഷണവും മനസ്സിന്‍റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ട്. പഴങ്ങളും പച്ചക്കറികളും മാംസവും നന്നായി കഴിക്കുക. ജങ്ക് ഫുഡ് ഒഴിവാക്കണം.
4. സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യുക.