ദീപിക അണിഞ്ഞ ആ മാല ഏതെന്ന് അന്വേഷിച്ച് ഫാഷന്‍ ലോകം

By Web Team  |  First Published Nov 23, 2018, 12:21 PM IST

ഫാഷന്‍ ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഇക്കഴിഞ്ഞ 14ന് നടന്ന ദീപിക- രണ്‍വീര്‍ താരജോഡികളുടെ വിവാഹമാണ്. കാരണം മറ്റൊന്നുമല്ല, വിവാഹത്തിനും വിവാഹ സല്‍ക്കാരത്തിനും ദീപിക അണിഞ്ഞ വസ്ത്രങ്ങളും ആഭരണങ്ങളും കണ്ടിട്ടാണ്. 


 

ഫാഷന്‍ ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഇക്കഴിഞ്ഞ 14ന് നടന്ന ദീപിക- രണ്‍വീര്‍ താരജോഡികളുടെ വിവാഹമാണ്. കാരണം മറ്റൊന്നുമല്ല, വിവാഹത്തിനും വിവാഹ സല്‍ക്കാരത്തിനും ദീപിക അണിഞ്ഞ വസ്ത്രങ്ങളും ആഭരണങ്ങളും കണ്ടിട്ടാണ്. പെണ്‍കുട്ടികളെ ഏറെ ആകര്‍ഷിച്ചത് ദീപിക വിവാഹ സല്‍ക്കാരത്തിന് അണിഞ്ഞ ആ മാല തന്നെയാണ്. ദീപികയുടെ ആ  ഹെവി ചോക്കറിനെ കുറിച്ചുളള അന്വേഷണത്തിലായിരുന്നു ഫാഷന്‍ ലോകം. ഒടുവില്‍ ഉത്തരം കിട്ടി, പവിഴം കൊണ്ടുളള അലുക്കുകള്‍ കോര്‍ത്ത് മരതകം പതിപ്പിച്ച വലിയ ചോക്കറായിരുന്നു ദീപിക വിവാഹ സല്‍ക്കാരത്തിന് ധരിച്ചത്. ആ മാലയില്‍ അതീവ സുന്ദരിയായിരുന്നു ദീപിക.

Latest Videos

undefined

അമ്മ ഉജാല പദുക്കോണ്‍ സമ്മാനിച്ച സ്വര്‍ണ്ണ നിറത്തിലുള്ള പട്ടുസാരിയാണ് ദീപിക അതിനോടൊപ്പം ധരിച്ചത്. രണ്‍വീറാകട്ടെ കറുപ്പില്‍ സ്വര്‍ണ്ണനിറത്തിലുള്ള പട്ടുനൂല് കൊണ്ട് തുന്നിയ സ്യൂട്ടും ധരിച്ചിരുന്നു. ക്ലാസിക് കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന ഛായാചിത്രം പോലെ തോന്നിക്കുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സബ്യസാചി മുഖർജിയാണ് ഇവർക്കുള്ള വസ്ത്രങ്ങൾ ഒരുക്കിയത്.

സഞ്ജയ് ലീലാ ബന്‍സാലിയുടെ രാമലീലയില്‍ ആദ്യമായി ഒന്നിച്ച് അഭിനയിച്ച ഇരുവരും ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്.

കൊങ്ങിണി, സിന്ധ് ആചാരങ്ങൾപ്രകാരമായിരുന്നു വിവാഹം. ഈ മാസം 28ന് മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വച്ചാണ് താരദമ്പതികളുടെ അടുത്ത സല്‍ക്കാരം. ബോളിവുഡിന്‍റെ സൂപ്പർ താരങ്ങൾ എത്തുന്ന മുംബൈയിലെ സൽകാരത്തിന് ദീപികയെ കാണുന്നതിനായുളള കാത്തിരിപ്പിലാണ് ആരാധകരിപ്പോൾ.

click me!