തേങ്ങയും അതിൽ നിന്ന് ലഭിക്കുന്ന വെളിച്ചെണ്ണയും ഒരേസമയം നമ്മുടെ ശരീരത്തിനകത്തും പുറത്തും സ്വാധീനം ചെലുത്തുന്ന ഭക്ഷ്യവസ്തുക്കളാണ്. വെളിച്ചണ്ണ ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുമ്പോള് തന്നെ ഇവ ചർമത്തിൽ ഇൗർപ്പം നിലനിർത്താനുള്ള വസ്തുവായും മുഖത്തെ ചമയങ്ങൾ നീക്കാനും ഉപയോഗിക്കുന്നു. രണ്ട് തലത്തിൽ വെളിച്ചെണ്ണയുടെ ഉപയോഗം നോക്കാം.
undefined
ഭക്ഷ്യവസ്തുവെന്ന നിലയിൽ:
- ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുന്നതിൽ വെളിച്ചെണ്ണക്ക് പ്രധാന പങ്കുണ്ട്. ചിരവിയ തേങ്ങയും അവയിൽ നിന്ന് പിഴിഞ്ഞെടുക്കുന്ന പാലും നിങ്ങളുടെ ഇഷ്ട ഭക്ഷണങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ചേരുവയാണ്. കേക്ക് നിർമാണത്തിലും പല ചേരുവകൾക്ക് പകരമായും തേങ്ങയുടെ വൈവിധ്യങ്ങൾ ഉപയോഗിക്കുന്നു. ചോക്ലേറ്റ് നിർമാണത്തിലും തേങ്ങയുടെ സാന്നിധ്യം ഒഴിവാക്കാനാവാത്തതാണ്.
- തണ്ണിമത്തൻ, ഒാറഞ്ച്, ലൈം എന്നീ ജ്യൂസുകൾക്കൊപ്പം തേങ്ങയുടെ വെള്ളം ചേർക്കാം. ഭക്ഷണത്തിന് ശേഷം തേങ്ങാപാൽ കഴിക്കുന്നത് ദഹനത്തെ സഹായിക്കും.
- നിങ്ങൾ ദിവസവും കഴിക്കുന്ന പഴങ്ങൾ അടങ്ങിയ കുഴമ്പുരൂപത്തിലുള്ള ഭക്ഷണങ്ങളിലും കുറഞ്ഞ കൊഴുപ്പുള്ള തേങ്ങാപ്പാലും തേങ്ങാവെള്ളവും ചേർക്കാം. ഇളനീരിന്റെ അകക്കാമ്പ് നിങ്ങളുടെ പ്രതിദിന പഴവർഗങ്ങളിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യദായകമാണ്.
- തേങ്ങാപ്പാലോ ചിരവിയ തേങ്ങയോ നിങ്ങളുടെ കറികളെ സ്വാദിഷ്ടമാക്കും. സലാഡുകളിലും ഒലിവ് ഒായിലിന് പകരമായി വെളിച്ചെണ്ണ ഉപയോഗിക്കാം. ചട്ണി, തോരൻ, തൈര് ഉപയോഗിച്ചുണ്ടാക്കുന്ന കറി, ദാൽ എന്നിവയിൽ എല്ലാം വെളിച്ചെണ്ണയുടെ സാന്നിധ്യം അവയുടെ രുചി വർധിപ്പിക്കും.
ചർമ സംരക്ഷണത്തിന്:
- തേങ്ങ സ്വഭാവികമായി ശരീരത്തിൽ ഇൗർപ്പം സംരക്ഷിക്കാൻ സഹായിക്കുന്നവയാണ്. ദിവസം മുഴുവൻ ത്വക്കിൽ ജലാംശം നിലനിർത്താനും പോഷണം നൽകാനും ഇവ സഹായിക്കുന്നു. ശുദ്ധമായ വെളിച്ചെണ്ണ നേരിട്ട് ചർമത്തിൽ പുരട്ടുന്നത് തിളക്കം വർധിപ്പിക്കാൻ സഹായിക്കും.
- വെളിച്ചെണ്ണ ചർമത്തെ മൃദുവാക്കുക മാത്രമല, സ്വാഭാവികത നിലനിർത്താൻ കൂടി സഹായിക്കുന്നു. ശരീരത്തിലെ ചെറുസുഷിരങ്ങൾ അടയ്ക്കാൻ വെളിച്ചെണ്ണയിലെ കൊഴുപ്പിന്റെ സാന്നിധ്യം സഹായിക്കുന്നു. ചർമ ശോഷണത്തെ തടയുകയും ചെയ്യും.
- സുഷിരങ്ങൾ ഇല്ലാതാക്കുന്നത് വഴി മുഖക്കുരു തടയാനും ഇവ സഹായിക്കുന്നു.
- വെളിച്ചെണ്ണ കൈയിൽ പുരട്ടി മുഖത്ത് നന്നായി തടവിയാൽ മുഖത്തുള്ള ചമയങ്ങൾ എല്ലാം നീക്കി വൃത്തിയാക്കാൻ സാധിക്കും.