കീമോതറാപ്പി സ്ത്രീകളില്‍ ആര്‍ത്തവവിരാമം നേരത്തെയാകാന്‍ സാധ്യതയെന്ന് പഠനം

By Web Team  |  First Published Sep 7, 2018, 10:10 PM IST

ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ച സ്ത്രീകളില്‍ കീമോതറാപ്പി ചെയ്യുന്നതിലൂടെ നേരത്തെ ആര്‍ത്തവവിരാമം ഉണ്ടാകാന്‍ സാധ്യതയെന്ന് പഠനം.   50 വയസ്സിന് താഴെയുള്ള സ്ത്രീകളിലെ അമിനോറിയയുടെ അളവിനെക്കുറിച്ച് നടത്തിയ ആദ്യ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അമേരിക്കയിലെ മയോ ക്ലിനിക് എപ്പിഡെമോളജി ആന്‍റ് ജനിറ്റിക് ലങ് ക്യാന്‍സര്‍ റിസര്‍ച്ച് പ്രോഗ്രാമാണ് ഇതിനെ കുറിച്ച് പഠനം നടത്തിയത്. 


 

ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. അതില്‍ ശ്വാസകോശ ക്യാന്‍സര്‍ വളരെയധികം സൂക്ഷിക്കേണ്ട ഒന്നാണ്. ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ച സ്ത്രീകളില്‍ കീമോതറാപ്പി ചെയ്യുന്നതിലൂടെ നേരത്തെ ആര്‍ത്തവവിരാമം ഉണ്ടാകാന്‍ സാധ്യതയെന്ന് പഠനം.   50 വയസ്സിന് താഴെയുള്ള സ്ത്രീകളിലെ അമിനോറിയയുടെ അളവിനെക്കുറിച്ച് നടത്തിയ ആദ്യ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അമേരിക്കയിലെ മയോ ക്ലിനിക് എപ്പിഡെമോളജി ആന്‍റ് ജനിറ്റിക് ലങ് ക്യാന്‍സര്‍ റിസര്‍ച്ച് പ്രോഗ്രാമാണ് ഇതിനെ കുറിച്ച് പഠനം നടത്തിയത്. ദി ജേണല്‍ ഓഫ് ദി നോര്‍ത്ത് അമേരിക്കന്‍ മെനോപ്പസ് സൊസൈറ്റിയിലാണ് പഠനത്തെ കുറിച്ച് പറയുന്നത്.  ഹുന്ദുസ്ഥാന്‍ ടൈംസും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

Latest Videos

undefined

ശ്വാസകോശ ബാധിതരായ സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം സംബന്ധിച്ചും അതില്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തണമെന്നും പഠനത്തില്‍ പറയുന്നു.  ആര്‍ത്തവ വിരാമത്തിന് മുമ്പ് ആരോഗ്യപ്രശ്നങ്ങള്‍ ഉളളവരും പ്രത്യേകം ശ്രദ്ധിക്കണം.  ആര്‍ത്തവവിരാമത്തിന് മുമ്പുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള 43 വയസ്സ് മാത്രം പ്രായമുള്ള 182 സ്ത്രീകളെ പഠനത്തിന് വിധേയമാക്കി.

മയോക്ലിനിക് എപ്പിഡെമോളജി നടത്തിയ ഗവേഷണത്തില്‍ രോഗം കണ്ടെത്തിയവരില്‍ എല്ലാ വര്‍ഷവും രോഗനിര്‍ണ്ണയം നടത്തിയിരുന്നു. ശ്വാസകോശ ക്യാന്‍സര്‍ രോഗികള്‍ക്ക് ആര്‍ത്തചക്രത്തില്‍ വലിയ വ്യതിയാനം തന്നെ വരുന്നു എന്ന് കണ്ടെത്തി.

click me!