സ്തനാര്‍ബുദം ആര്‍ക്കൊക്കെ വരാം?

By Web Team  |  First Published Feb 13, 2019, 1:50 PM IST

സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം. 


ക്യാന്‍സര്‍- എല്ലാവരെയും ഭയപ്പെടുത്തുന്ന രോഗം. സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം. ലോകത്തില്‍ ഏറ്റവും അധികം സ്ത്രീകള്‍ ദുരിതത്തിലാകുന്നതും  സ്താനാര്‍ബുദം മൂലമാണ്. പലപ്പോഴും രോഗം കണ്ടെത്താന്‍ വൈകുന്നതാണ് ചികിത്സയെ ബാധിക്കുന്നത്.

 

Latest Videos

undefined

സ്തനത്തിലുണ്ടാകുന്ന മുഴ, കല്ലിപ്പ്, സ്തനാകൃതിയില്‍ വരുന്ന മാറ്റം, ചര്‍മത്തിലെ വ്യതിയാനങ്ങള്‍, മുലഞെട്ട് ഉള്ളിലേക്ക് വലിയുക, മുലക്കണ്ണില്‍ നിന്നുള്ള സ്രവങ്ങള്‍, നിറ വ്യത്യാസം, വ്രണങ്ങള്‍, കക്ഷത്തിലുണ്ടാകുന്ന കഴല, വീക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. 

താഴെ പറയുന്നവര്‍ക്ക് രോഗം വരാനുളള സാധ്യത കൂടുതലാണ്. എല്ലാവര്‍ക്കും രോഗം വരും എന്നല്ല മറിച്ച് വരാനുളള സാധ്യത ഉണ്ട്. 

പാരമ്പര്യം പലപ്പോഴും രോഗം വരാനുളള സാധ്യത കൂട്ടുന്നു.12 വയസ്സിന് മുമ്പേ ആര്‍ത്തവം തുടങ്ങിയവര്‍ക്ക് രോഗം വരാം. അതുപോലെ തന്നെ 55 വയസിന് ശേഷം ആര്‍ത്തവം നില്‍ക്കുന്നവര്‍ക്കും സ്തനാര്‍ബുദം വരാനുളള സാധ്യത കൂടുതലാണ്. മുപ്പത് വയസ്സിന് ശേഷം പ്രസവിക്കുന്ന സ്ത്രീകള്‍ക്കും സാധ്യതയുണ്ട്. 

അമിതവണ്ണം പലപ്പോഴും സ്തനാര്‍ബുദം വരാനുളള സാധ്യത കൂട്ടുന്നു. അമിത മദ്യപാനം, പുകവലി, വ്യായാമം ഇല്ലാത്തിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലും രോഗം വരാം. ചില സന്ദര്‍ഭങ്ങളില്‍ ഹോര്‍മോണ്‍ തറാപ്പി പോലുളള ചികിത്സകള്‍ ചെയ്തവര്‍ക്ക് രോഗം വരാനുളള സാധ്യതയുണ്ട്.
 

click me!