സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്‌ത ന്യൂഡിൽസിൽ രക്തം കലര്‍ന്ന ബാന്‍ഡേജ്‌

By Web Team  |  First Published Feb 11, 2019, 10:03 PM IST

 സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്‌ത ന്യൂഡിൽസിൽ രക്തം കലര്‍ന്ന ബാന്‍ഡേജ്‌ കണ്ടെത്തി. ബാലമുരുകന്‍ എന്ന യുവാവാണ് ഞായറാഴ്‌ച്ച സ്വിഗ്ഗി വഴി ന്യൂഡിൽസ് ഓര്‍ഡര്‍ ചെയ്‌തത്‌. ന്യൂഡില്‍സ്‌ തുറന്നപ്പോള്‍ തന്നെ ഛര്‍ദ്ദിക്കുകയാണ്‌ ചെയ്‌തതെന്ന്‌ ബാലമുരുകന്‍ പറയുന്നു. 


ചെന്നൈ: സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്‌ത ന്യൂഡിൽസിൽ രക്തം കലര്‍ന്ന ബാന്‍ഡേജ്‌ കണ്ടെത്തി. ബാലമുരുകന്‍ എന്ന യുവാവാണ് ഞായറാഴ്‌ച്ച സ്വിഗ്ഗി വഴി ന്യൂഡിൽസ് ഓര്‍ഡര്‍ ചെയ്‌തത്‌. സെല്ലായ്യൂരിലെ ചോപ്പ്‌ ആന്റ്‌ സ്റ്റിക്‌സ്‌ ചൈനീസ്‌ റെസ്‌റ്റോറന്റില്‍ നിന്നാണ്‌ ബാലമുരുകന്‍ ന്യൂഡില്‍സ്‌ ഓര്‍ഡര്‍ ചെയ്‌തത്. 

ന്യൂഡില്‍സ്‌ തുറന്നപ്പോള്‍ തന്നെ ഛര്‍ദ്ദിക്കുകയാണ്‌ ചെയ്‌തതെന്ന്‌ ബാലമുരുകന്‍ പറയുന്നു. ന്യൂഡില്‍സ്‌ മാറ്റി തരാന്‍ റെസ്റ്റോറന്റിൽ വിളിച്ചെങ്കിലും ഭക്ഷണം മാറ്റിത്തരില്ലെന്നാണ്‌ ആദ്യം അവര്‍ പറഞ്ഞത്‌. എന്നാല്‍ ഭക്ഷണം മാറ്റി തന്നില്ലെങ്കില്‍ പരാതി നല്‍കുമെന്ന്‌ പറഞ്ഞപ്പോള്‍ പണം തിരികെ നല്‍കാമെന്ന്‌ റെസ്റ്റോറന്റിന്റെ അസി.മാനേജര്‍ പറയുകയായിരുന്നവെന്ന്‌ ബാലമുരുകന്‍ ഫേസ്‌ ബുക്കിലിട്ട പോസ്‌റ്റില്‍ പറയുന്നു. 

Latest Videos

undefined

പാക്കിംഗ്‌ സെക്ഷനില്‍ നില്‍ക്കുന്ന ഒരാളുടെ കൈയ്‌ക്ക് മുറിവേറ്റിട്ടുണ്ടെന്നും അയാളില്‍ നിന്നും പറ്റിയ തെറ്റാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും അസി.മാനേജര്‍ പറഞ്ഞതായി ബാലമുരുകന്‍ പറയുന്നു.  ഹോട്ടലുകളില്‍ പാചകം ചെയ്യുന്നവര്‍ കൈയ്യില്‍ ഗ്ലൗസ് ഉപയോഗിക്കണം. മുറിവേറ്റ കൈ കൊണ്ട്‌ പാചകം ചെയ്യുമ്പോള്‍ അണുബാധവരാമെന്നും ഹോട്ടല്‍ അധികൃതര്‍ ശ്രദ്ധിക്കേണ്ടതാണെന്നും ബാലമുരുകന്‍ ഫേസ്‌ബുക്കിലിട്ട പോസ്‌റ്റില്‍ പറയുന്നു.

click me!