മുള്‍ട്ടാണി മിട്ടി മുഖത്ത് പുരട്ടിയാലുളള ഗുണങ്ങള്‍

By Web Team  |  First Published Oct 10, 2018, 10:53 AM IST

മുൾട്ടാണി മിട്ടിയുടെ ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. മുഖത്തിന് കൂടുതൽ തിളക്കം വരാനും മുഖക്കുരു മാറാനും മുൾട്ടാണി മിട്ടി ഉപയോ​ഗിക്കുന്നത് ഏറെ നല്ലതാണ്. 


മുഖസൗന്ദര്യം എല്ലാവര്‍ക്കും ഏറെ പ്രധാനമാണ്. അതിനായി പല വഴികള്‍ തിരയുന്നവരുമുണ്ട്. മുൾട്ടാണി മിട്ടിയുടെ ​മുഖത്ത് പുരട്ടുന്നതിന് പല ഗുണങ്ങളുമുണ്ട്.  മുഖത്തിന് തിളക്കം വരാനും നിറം വര്‍ദ്ധിപ്പിക്കാനും മുഖക്കുരു മാറാനും മുൾട്ടാണി മിട്ടി ഉപയോ​ഗിക്കുന്നത് ഏറെ ഗുണം ചെയ്യും. 

എണ്ണമയം അകറ്റാൻ 

Latest Videos

undefined

മുഖത്തെ അമിത എണ്ണമയം അകറ്റാന്‍ മുൾട്ടാണി മിട്ടി നല്ലതാണ്.  മുള്‍ട്ടാണി മിട്ടിയും റോസ് വാട്ടറും മിശ്രിതമാക്കി മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ ചെറു ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. 

മറ്റൊരു വഴി മുൾട്ടാണി മിട്ടിയും അൽപം ചന്ദനപൊടിയും പനിനീരും ചേര്‍ത്ത് മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകി കളയുക. ഇങ്ങനെ ചെയ്യുന്നത് എണ്ണമയം പോകാന്‍ സഹായിക്കും. 

 നിറം വര്‍ദ്ധിപ്പിക്കാന്‍

നിറം വര്‍ദ്ധിപ്പിക്കാന്‍ മുള്‍ട്ടാണി മിട്ടി സഹായിക്കും‍. മുള്‍ട്ടാണി മിട്ടിയില്‍ അല്‍പം തൈര് ചേര്‍ത്ത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. 

പാടുകള്‍ മായ്ക്കാന്‍

 പാടുകള്‍ മായ്ക്കാനും മുള്‍ട്ടാണി മിട്ടി സഹായിക്കും. നാരങ്ങനീരും വിറ്റാമിന്‍ ഇ എണ്ണയും ചേര്‍ത്ത് കുഴയ്ക്കുക. ഇവ ഇരുപതു മിനിറ്റ് മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക .

മുഖക്കുരു ഇല്ലാതാകാൻ

മുഖക്കുരു ഇല്ലാതാകാൻ മുൾട്ടാണി ഉപയോ​ഗിക്കുന്നത് ഏറെ നല്ലതാണ്. മുള്‍ട്ടാണി മിട്ടിയില്‍ വേപ്പില അരച്ചതും അല്‍പം കര്‍പ്പൂരവും ചാലിച്ച് റോസ് വാട്ടറില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക. 


 

click me!