മുഖകാന്തിക്ക് ഇനി ഗ്ലിസറിന്‍ ഉപയോഗിക്കാം..

By Web Team  |  First Published Aug 10, 2018, 6:34 PM IST

പെണ്‍കുട്ടികള്‍ ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് മുഖസൗന്ദര്യം. അതിനുവേണ്ടി പല വഴികള്‍ തിരയുന്നവരുമുണ്ട്. മുഖകാന്തി വര്‍ദ്ധിപ്പിക്കാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് ഗ്ലിസറിന്‍. 


പെണ്‍കുട്ടികള്‍ ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് മുഖസൗന്ദര്യം. അതിനുവേണ്ടി പല വഴികള്‍ തിരയുന്നവരുമുണ്ട്. മുഖകാന്തി വര്‍ദ്ധിപ്പിക്കാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് ഗ്ലിസറിന്‍. പഞ്ചസാരയും ആള്‍കഹോളും കൂടിച്ചേര്‍ന്ന ഗ്ലിസറിനില്‍ ഓക്സിജനും കാര്‍ബണും ഹൈട്രജനും അടങ്ങിയിട്ടുണ്ട്. ഇവ മുഖത്തെ മിനുസപ്പെടുത്തും കൂടാതെ മുഖസൗന്ദര്യം കൂട്ടുകയും ചെയ്യും. 

മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനുളള ക്രീമുകളിലും മറ്റും അടങ്ങിയിരിക്കുന്ന ഒന്നാണ് ഗ്ലിസറിന്‍. എണ്ണമയമുളള പ്രകൃതക്കാര്‍ക്ക് ഗ്ലിസറിന്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. മുഖത്തിന് ആവശ്യമായ ജലാംശവും ഗ്ലിസറിന്‍ നല്‍കും. 

Latest Videos

മഴക്കാലത്തും മുഖസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. അര ടീസ്പൂൺ കടലമാവ്,  ഒരു ടീസ്പൂൺ തൈര്, അര ടീസ്പൂൺ മഞ്ഞൾപൊടി എന്നിവ നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്.   ഉണങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകി കളയുക. മഴക്കാലത്തും സണ്‍സ്ക്രീം ലോഷന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. മുഖം എപ്പോഴും കഴുകാനും ശ്രമിക്കുക. 
 

click me!