വെള്ളരിക്ക മുഖത്തിടുന്നതിന്‍റെ നാല് ഗുണങ്ങള്‍

By Web Desk  |  First Published Jun 25, 2018, 12:37 PM IST
  • വെള്ളരിക്ക മുഖത്തിടുന്നതിന്‍റെ ചില ഗുണങ്ങള്‍ നോക്കാം

എല്ലാവര്‍ക്കും ഇഷ്ടമുളള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. വൈറ്റമിൻ സി, മഗ്നീഷ്യം, അയൺ, ഫോളിക് ആസിഡ് തുടങ്ങിയവയുടെ കലവറ കൂടിയാണ് വെള്ളരിക്ക. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും മികച്ചതാണ് വെള്ളരിക്ക. വെള്ളരിക്ക മുഖത്തിടുന്നതിന്‍റെ ചില ഗുണങ്ങള്‍ നോക്കാം..!!

നിറം വർധിപ്പിക്കാൻ 

Latest Videos

undefined

നിറം വർധിപ്പിക്കാൻ മികച്ചതാണ് വെള്ളരിക്ക. വെള്ളരിക്കാനീര് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂറിനു ശേഷം കഴുകികളയുന്നത് മുഖകാന്തി വര്‍ധിപ്പിക്കും. 
നാരങ്ങാനീരും വെളളരിക്കയും ചേർത്ത് ഉപയോഗിക്കുന്നതും നല്ലതാണ്.  

ചർമത്തിന്‍റെ വരൾച്ചയ്ക്ക്

ചർമത്തിന്‍റെ വരൾച്ച മാറ്റാൻ വെള്ളരിക്കാനീരും അൽപം തൈരും ചേർത്തിട്ടാൽ മതി. സൂര്യപ്രകാശമേറ്റതുമൂലമുള്ള കരുവാളിപ്പ് മാറാനും വെളളരിക്ക നല്ലതാണ്. പാലും വെള്ളരിക്കാനീരും ചേർത്തു പുരട്ടിയാല്‍ കരുവാളിപ്പ് മാറും.

കണ്ണിന് ചുറ്റുമുള്ള കറുപ്പുനിറം മാറാൻ

കണ്ണിന് ചുറ്റുമുള്ള കറുപ്പുനിറം മാറാൻ വെള്ളരിക്ക മികച്ചതാണ്. വെള്ളരിക്കാനീര് കണ്ണിനു ചുറ്റും പുരട്ടുകയോ വെള്ളരിക്ക വട്ടത്തില്‍ മുറിച്ച് കണ്ണിന് ചുറ്റും വയ്ക്കുകയോ ചെയ്യാം.

എണ്ണമയം മാറാന്‍ 

വെള്ളരിക്കാ നീരും പയറുപൊടിയും ചന്ദനം പൊടിച്ചതും മൂന്നോ നാലോ തുള്ളി നാരങ്ങാനീരും ചേർത്തു മുഖത്തിടുക. ഇത് എണ്ണമയം മാറാന്‍ സഹായിക്കും.


 

click me!