പതിനെട്ടാം വയസ്സില്‍ ബോഡി ബില്‍ഡറായി മാറിയ പെണ്‍ശക്തി

By Web Desk  |  First Published Dec 1, 2017, 8:13 PM IST

സ്ത്രീകള്‍ ഇന്ന് എല്ലാ മേഘലകളിലും തന്‍റെ ശക്തി തെളിയിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീകള്‍ക്ക് പറ്റാത്തതായി ഒന്നുമില്ല എന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്  
ബോഡി ബില്‍ഡര്‍ ആയി മാറിയ ഈ പെണ്‍കുട്ടി. ബോഡി ബില്‍ഡിംഗ് ആണുങ്ങള്‍ക്കുള്ളതാന്നൊണ് പൊതുവെയുള്ള ധാരണ മാറ്റിയിരിക്കുകയാണ്  യൂറോപ്പഭൗമിക് എന്ന ഈ പതിനെട്ടുകാരി. 

Latest Videos

undefined

സൗത്ത് കൊറിയയിൽ നടന്ന ഏഷ്യൻ ബോഡി ബിൽഡിങ്ങ് ആൻഡ് ഫിസിക് സ്പോർട്സ് ചാമ്പ്യൻഷിപ് 2017ൽ ലൈറ്റ് വെയ്റ്റ് വിഭാഗത്തിൽ വെള്ളി മെഡൽ യൂറോപ്പ നേടി. 2016 ലും ഇതേ നേട്ടം യൂറോപ്പയ്ക്ക് ലഭിച്ചു. അടുത്ത വർഷം സ്വർണം നേടാനാകും എന്ന പ്രതീക്ഷയാണ് യൂറോപ്പ. 

 പൊക്കം കുറവായതിന് സ്കൂളിൽ പഠിക്കുമ്പോൾ സഹപാഠികൾ കളിയാക്കുമായിരുന്നു. അങ്ങനെയാണ് ശരീരം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചത് എന്ന്  യൂറോപ്പ പറയുന്നു. തുടക്ക കാലത്ത് അധികം സ്ത്രീകൾ ഈ മേഖലയിൽ ഉണ്ടായിരുന്നില്ല. എന്‍റെ മാതാപിതാക്കളുടെ പിന്തുണ എനിക്ക് ഉണ്ടായിരുന്നു.   പല പെൺകുട്ടികളും എന്‍റെ ശിഷ്യത്വം സ്വീകരിക്കാൻ താല്പര്യപെടുമ്പോൾ അത് എന്‍റെ വിജയമായി കാണുന്നു. സ്വന്തമായി ഒരു ജിം തുടങ്ങാനാണ് എന്‍റെ  തീരുമാനം എന്നും യൂറോപ്പ പറയുന്നു.

ഓഫ് സീസണിൽ ധാരാളം ഭക്ഷണം കഴിക്കും എന്നാൽ ഓൺ സീസണിൽ ശരീര ഭാരം കുറയ്ക്കും.  ഓൺ സീസണിൽ ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കും. എന്നാൽ, പ്രോട്ടീനിൽ മാറ്റം വരുത്തില്ല. ബാഡ് ഫാറ്റ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുകയാണ് പതിവ്- യൂറോപ്പ പറഞ്ഞു. 

യൂറോപ്പയുടെ വീഡിയോ കാണാം

click me!