ഗർഭകാലത്ത് മേക്കപ്പ് ഉപയോഗിക്കരുത് ; കാരണം ഇതാണ്

By Web Desk  |  First Published Dec 11, 2017, 2:05 PM IST

ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ് ഗര്‍ഭകാലം. പിറക്കാനിരിക്കുന്ന കുഞ്ഞിന്‍റെ ആരോഗ്യം അമ്മയുടെ കൈകളിലാണ് എന്നതു തന്നെയാണ് ഇതിന്‍റെ കാരണവും. ഗര്‍ഭകാലത്ത് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കണം എന്ന് എല്ലാരും കേട്ടിട്ടുണ്ടാകും എന്നാല്‍ ഗര്‍ഭകാലത്ത്  മേക്കപ്പും ഒഴിവാക്കണം എന്നത് പലര്‍ക്കും അറിയില്ല. 

Latest Videos

undefined

ഗർഭിണികൾ പ്രത്യേകിച്ച് ആദ്യ മൂന്നു മാസങ്ങളിൽ ഒരു തരത്തിലുള്ള സൗന്ദര്യ വർധകങ്ങളും ഉപയോഗിക്കരുത്. സൗന്ദര്യ വർധക വസ്തുക്കളിൽ അടങ്ങിയ രാസവസ്തുക്കൾ ഭ്രൂണത്തിന്‍റെ തലച്ചോറിന്‍റെ വികാസത്തെ ബാധിക്കുകയും കുട്ടിക്ക് ഓട്ടിസം ബാധിക്കാനുളള സാധ്യത കൂട്ടുകയും ചെയ്യും. കൂടാതെ കുഞ്ഞിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. 

മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ മാരകമായ രാസവസ്തുക്കളാണ് അടങ്ങിയിരിക്കുന്നത്. ഇത് ഗർഭമലസൽ, വന്ധ്യത, പ്രായപൂർത്തിയെത്തുന്നത് വൈകിപ്പിക്കുക, ഹോർമോൺ വ്യതിയാനം, എൻഡൊക്രൈൻ ഗ്ലാൻഡിനു തകരാറ്, മാസം തികയാതെയുളള പ്രസവം, ജനനവൈകല്യങ്ങള്‍, എന്‍ഡോമെട്രിയാസിസ് ഇവയ്ക്ക് കാരണമാകും. 

ക്രീമുകളും, ജെല്ലുകളുമാണ് ഏറ്റവും അപകടകരം. മുഖക്കുരു മാറാനുള്ള ക്രീമുകളിൽ റെറ്റിനോയിഡുകൾ ഉണ്ട്. ഇതും ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാം. 

click me!