മിടുക്കരായ കുട്ടി ജനിക്കാന്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ മതി!

By Web Desk  |  First Published Mar 26, 2017, 12:27 PM IST

ജനിക്കാന്‍ പോകുന്ന കുട്ടി സാമര്‍ത്ഥ്യവും ബുദ്ധിയും ആരോഗ്യവുമുള്ളവരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ ഉണ്ടാകില്ല. ജനിക്കാന്‍പോകുന്ന കുട്ടിയുടെ ബുദ്ധിശക്തി എങ്ങനെയാണ് രൂപപ്പെടുന്നത്? ഇക്കാര്യത്തില്‍ ഗര്‍ഭകാലത്ത് സ്‌ത്രീകളുടെ ഭക്ഷണശൈലി, ജീന്‍, മനോനില എന്നിവയുമായി ബന്ധമുണ്ട്. ഒന്നാമതായി പാരമ്പര്യമായാണ് ബുദ്ധിശക്തി വികാസം കുട്ടികളിലേക്ക് കൈമാറപ്പെടുന്നത്. എന്നാല്‍ അതുമാത്രമല്ല, അമ്മമാരുടെ ഭക്ഷണവും മനോനിലയും ഏറെ പ്രധാനമാണ്. ഇവിടെയിതാ, ബുദ്ധിശക്തിയുള്ള കുട്ടി ജനിക്കാന്‍ ഗര്‍ഭിണികള്‍ ചെയ്യേണ്ട 5 കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

1, ഗര്‍ഭിണികള്‍ കഥകള്‍ വായിക്കട്ടെ...

Latest Videos

undefined

ഗര്‍ഭകാലത്ത് രസകരമായ കുട്ടിക്കഥകള്‍ വായിക്കുന്നത് നല്ലതാണ്. ഗര്‍ഭകാലം എട്ടുമാസത്തോളം പിന്നിടുമ്പോള്‍, ഗര്‍ഭസ്ഥശിശുവിന് സ്ഥിരമായ കേള്‍ക്കുന്നത് ഓര്‍ക്കാനുള്ള കഴിവ് ലഭിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇത് കുട്ടിയുടെ ഓര്‍മ്മശക്തിയും ബുദ്ധിയും വികസിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് പറയപ്പെടുന്നത്.

2, ആരോഗ്യകരമായ ഭക്ഷണശീലം-

ഒമേഗ ത്രീ ഫാറ്റി ആസിഡുള്ള ഭക്ഷണങ്ങള്‍ ഗര്‍ഭകാലത്ത് സ്ഥിരമായി കഴിച്ചിരിക്കണം. ഇത് കുട്ടികളുടെ തലച്ചോറിന്റെ ശരിയായ വളര്‍ച്ചയ്‌ക്ക് ഏറെ സഹായകരമാണ്. മല്‍സ്യം, സോയബീന്‍സ് എന്നിവയിലും ധാരാളം ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. അയണ്‍ അടങ്ങിയിട്ടുള്ള ചീര പോലെയുള്ള ഇലക്കറികള്‍ ശീലമാക്കുന്നത് നല്ലതാണ്. ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിലേക്ക് ആവശ്യത്തിന് ഓക്‌സിജന്‍ എത്താന്‍ ഇത് സഹായകരമാകും. ഗര്‍ഭിണികള്‍ അണ്ടിപരിപ്പ്, ബദാം പോലെയുള്ള നട്ട്സ് കഴിക്കുന്നതുവഴി ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറ് ശരിയാംവിധം വികസിക്കാന്‍ സഹായിക്കുന്ന നിയാസിന്‍ എന്ന പ്രോട്ടീന്‍ ധാരാളമായി ലഭിക്കും.

3, ആരോഗ്യം കാത്തുസൂക്ഷിക്കുക-

ഗര്‍ഭകാലത്ത്, വ്യായാമം, നടത്തം എന്നിവ ഒഴിവാക്കരുത്. ഡോക്‌ടര്‍മാര്‍ പൂര്‍ണവിശ്രമം നിര്‍ദ്ദേശിക്കാത്തവര്‍ പറ്റുന്നതുപോലെ ജോലികള്‍ ചെയ്യാന്‍ ശ്രമിക്കണം. ഇത് ഗര്‍ഭസ്ഥശിശുവിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.

4, സംഗീതആസ്വാദനവും, സംസാരവും-

ഗര്‍ഭസ്ഥശിശു വളര്‍ച്ച പ്രാപിക്കുന്നതോടെ, ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങും. ഗര്‍ഭസ്ഥശിശു സംഗീതം ഇഷ്‌ടപ്പെടുന്നുവെന്ന തരത്തിലുള്ള പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗര്‍ഭകാലത്ത് അമ്മമാര്‍ സംഗീത ആസ്വിദിക്കാനും, മറ്റുള്ളവരോട് കൂടുതല്‍ സമയം സംസാരിക്കാനും സമയം കണ്ടെത്തണം.

5, തൈറോയ്ഡ് നിയന്ത്രിക്കുക-

ഗര്‍ഭകാലത്ത് തൈറോയ്ഡ് നില നിയന്ത്രിച്ചുനിര്‍ത്താന്‍ ശ്രമിക്കണം. തൈറോയ്ഡ് നിലയിലെ അസ്ഥിരത കുട്ടിയുടെ ബൗദ്ധികവികാസത്തെ ബാധിക്കും. തൈറോയ്ഡ് നിയന്ത്രിക്കുന്ന മരുന്ന് ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം കഴിക്കുകയും, ഒപ്പം ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ശീലമാക്കുകയും വേണം.

click me!