100 കോടിക്ക് മുകളിലുളള കിഫ്ബി പദ്ധതികളുടെ മേൽനോട്ടത്തിന് കൺസൾട്ടൻസിയെ നിയോ​ഗിച്ചേക്കും

By Web Team  |  First Published Jun 10, 2020, 3:48 PM IST

23 ഭരണ വകുപ്പുകൾക്ക് കീഴിലായി നടപ്പാക്കുന്ന 54391.47 കോടി രൂപയുടെ 679 പദ്ധതികൾ എത്രയും വേഗം പൂർത്തീകരിക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ അവലോകന യോഗത്തിൽ വകുപ്പ് മേധാവികൾക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. 


വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞ 474 പുതിയ പ്രധാന കിഫ്ബി (കേരള ഇൻഫ്രാസ്‌ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) പദ്ധതികൾ വേ​ഗത്തിലാക്കണമെന്ന് മുഖ്യന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. 50 കോടിക്ക് മുകളിലുളള പദ്ധതികൾ രണ്ടാഴ്ചയിലൊരിക്കൽ അഡീഷണൽ ചീഫ് സെക്രട്ടറി തലത്തിൽ അവലോകനം ചെയ്യും. ഇതേ വിഭാ​ഗത്തിൽ ഉൾപ്പെടുന്ന പദ്ധതികളെ മാസത്തിലൊരിക്കൽ ചീഫ് സെക്രട്ടറി തലത്തിലുളള അവലോകനത്തിനും വിധേയമാക്കും. 

കിഫ്ബി പദ്ധതികൾക്കായുളള ഭൂമി ഏറ്റെടുക്കലിന് വേ​ഗം കൂട്ടണമെന്നും കിഫ്ബിയുടെ പ്രവർത്തന പുരോ​ഗതി വിലയിരുത്തിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. നിർമാണത്തിന്റെ വിവിധ ഘട്ടത്തിലുളള 125 പദ്ധതികൾ സിസംബറിനുള്ളിൽ പൂർത്തിയാക്കണം. 100 കോടിക്ക് മുകളിലുളള പദ്ധതികളുടെ മേൽനോട്ടത്തിനായി കൺസൾട്ടൻസിയെ നിയോ​ഗിക്കുന്ന കാര്യം സർക്കാർ പരി​ഗണിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. 

Latest Videos

undefined

23 ഭരണ വകുപ്പുകൾക്ക് കീഴിലായി നടപ്പാക്കുന്ന 54391.47 കോടി രൂപയുടെ 679 പദ്ധതികൾ എത്രയും വേഗം പൂർത്തീകരിക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ അവലോകന യോഗത്തിൽ വകുപ്പ് മേധാവികൾക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. 

കൊവിഡ് 19 പകർച്ചവ്യാധി സൃഷ്ടിച്ച പ്രതിസന്ധിയുണ്ടെങ്കിലും വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് പുറമേ യോഗത്തിൽ മന്ത്രിമാരായ  ഡോ.ടി.എൻ.തോമസ് ഐസക്ക്, ജി. സുധാകരൻ, ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത , കിഫ്ബി സി.ഇ.ഒ ഡോ.കെ.എം.എബ്രഹാം, വിവിധ വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോ​ഗ തീരുമാനങ്ങളെ സംബന്ധിച്ച് കിഫ്ബി അവരുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ വിശദ​മാക്കി.

 

കിഫ്ബിയുടെ ഔദ്യോ​ഗിക എഫ്ബി പോസ്റ്റിന്റെ പൂർണരൂപം:

കിഫ്ബി പദ്ധതികളുടെ അവലോകന യോഗം; പദ്ധതികളുടെ പൂർത്തീകരണം വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം കിഫ്ബി പദ്ധതികളുടെ അവലോകന യോഗം കിഫ് ബി ചെയർമാൻ കൂടിയായ ബഹു.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്നു. 23 ഭരണ വകുപ്പുകൾക്ക് കീഴിലായി നടപ്പാക്കുന്ന 54391.47 കോടി രൂപയുടെ 679 പദ്ധതികൾ എത്രയും വേഗം പൂർത്തീകരിക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ അവലോകന യോഗത്തിൽ വകുപ്പ് മേധാവികൾക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. കോവിഡ് 19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുണ്ടെങ്കിലും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധനാനുമതി ലഭിച്ചതും എന്നാൽ, ഭൂമിയേറ്റെടുക്കൽ മൂലം കാലവിളംബം  നേരിടുന്നതുമായ, പദ്ധതികൾക്ക് പ്രത്യേക ശ്രദ്ധ നൽകണം റോഡ് നിർമാണത്തോടനുബന്ധിച്ചുള്ള യൂട്ടിലിറ്റി  ഷിഫ്റ്റിംഗ്, കുടിവെള്ള പദ്ധതികൾക്ക് വേണ്ടിയുള്ള റോഡ് കട്ടിങ് എന്നിവ  കൊണ്ടുള്ള പ്രശ്നങ്ങൾക്ക്  ശാശ്വത പരിഹാരം ഉണ്ടാകണം .അമ്പതു കോടി ക്ക് മുകളിലുള്ള പദ്ധതികൾ രണ്ടാഴ്ചയിലൊരിക്കൽ അഡീഷനൽ ചീഫ്സെക്രട്ടറി തലത്തിൽ അവലോകനം ചെയ്യാൻ യോഗത്തിൽ തീരുമാനമായി. അഡീ. ചീഫ് സെക്രട്ടറി (സ്പെഷൽ പ്രോജക്ട്സ് - ഇൻഫ്രാസ്ട്രക്ചർ) അൽകേഷ് കുമാർ ശർമയ്ക്കാണ് ഇതിന്റെ ചുമതല. ചീഫ് സെക്രട്ടറി തലത്തിലുള്ള അവലോകനം മാസത്തിലൊരിക്കൽ ഉണ്ടാകും. നൂറു കോടിക്ക് മുകളിലുള്ള നിരവധി പദ്ധതികൾ ഒരുമിച്ചു ചെയ്യുമ്പോൾ ഉണ്ടാകുന്ന പരിമിതി തരണം ചെയ്യുവാൻ 100 കോടിക്കു മുകളിലുള്ള പദ്ധതികളിൽ  പി.എം.സി മാതൃകയിൽ കൺസൽട്ടൻസി ഏർപ്പാടാക്കുന്ന കാര്യം ആലോചിക്കും. ഭൂമിയേറ്റെടുക്കുന്നതിന് NHAI മാതൃകയിൽ പി.എം.സി കൺസൽട്ടൻസികളുടെ സേവനം ഉപയോഗപ്പെടുത്തുന്ന കാര്യവും പരിഗണിക്കും.കോവിഡ് മൂലമുള്ള പ്രതിസന്ധികൾ ഒഴിയാൻ കാത്തു നിൽക്കാതെ പദ്ധതികൾ പൂർണ്ണ ശ്രദ്ധയോടെ  സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

കിഫ്ബി അനുമതി നൽകിയിട്ടുള്ള 125 ഓളം പദ്ധതികൾ ഈ വർഷം ഡിസംബറിനുള്ളിൽ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിൽ 50 കോടിക്ക് മുകളിലുള്ള പദ്ധതികളാണ് അവലോകനം ചെയ്തത്. ബഹു.മുഖ്യമന്ത്രിക്ക് പുറമേ യോഗത്തിൽ ബഹു.മന്ത്രിമാരായ  ഡോ.ടി.എൻ.തോമസ് ഐസക്ക്, ജി.സുധാകരൻ, ചീഫ് സെക്രട്ടറി ഡോ.ബിശ്വാസ് മേത്ത , കിഫ്ബി സി.ഇ.ഒ ഡോ.കെ.എം.എബ്രഹാം, വിവിധ വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.  

NB: കിഫ്ബിപദ്ധതി അവലോകന യോഗത്തിൽ ബിസിനസ് ഇൻറലിജൻസ് സാങ്കേതിക വിദ്യ അവതരിപ്പിച്ചു.

 

ഭരണ വകുപ്പുകൾക്ക് പ്രവൃത്തിപരമായ സുതാര്യതയും ഉൾക്കാഴ്ചയും പ്രദാനം ചെയ്യുന്ന ബിസിനസ് ഇൻറലിജൻസ് ടെക്നോളജിയാണ്  കിഫ്ബി അവതരിപ്പിച്ചത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ കാതലായ തടസങ്ങൾ മനസിലാക്കുന്നതിനു പുറമേ അതിനുള്ള പരിഹാരത്തിനും പുരോഗതിക്കും വേണ്ടിയുള്ള ചർച്ചകൾക്കു വഴിയൊരുക്കാനും ബിസിനസ് ഇൻറലിജൻസ് സൊല്യൂഷൻസ് സഹായിക്കും. കിഫ്ബി ചെയർമാൻ കൂടിയായ  ബഹു.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന പദ്ധതി അവലോകന യോഗത്തിലാണ് കിഫ്ബി സിഇഒ ഡോ. കെ.എം.എബ്രഹാം ഈ ടെക്നോളജി അവതരിപ്പിച്ചത്

click me!