വളരെ നല്ല അനുഭവമായിരുന്നു ഇത്. ബേസിക് എക്സൈസുകളാണ് പഠിപ്പിക്കുന്നത്. ജിമ്മിലും യോഗയുമൊക്കെ ചെയ്യുന്നത് പോലെയുള്ള എക്സൈസുകൾ. ഈ കൂട്ടായ്മക്കെതിരെ എന്തിനാണ് വർഗീയമായ ദുർപ്രചാരണം നടത്തുന്നത് എന്നറിയില്ല.
മലപ്പുറം: വിവാദങ്ങൾക്കിടെ മെക് 7 വ്യായാമ കൂട്ടായ്മക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്. മലപ്പുറം ചേളാരിയിൽ മെക് 7 വ്യായാമ മുറകളിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി പങ്കെടുത്തു. വ്യായാമത്തെ വർഗീയത ആയി മുദ്രകുത്തുന്നത് സിപിഎമ്മും സംഘപരിവാറും ആണെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നു.
വളരെ നല്ല അനുഭവമായിരുന്നു ഇത്. ബേസിക് എക്സൈസുകളാണ് പഠിപ്പിക്കുന്നത്. ജിമ്മിലും യോഗയുമൊക്കെ ചെയ്യുന്നത് പോലെയുള്ള എക്സൈസുകൾ. ഈ കൂട്ടായ്മക്കെതിരെ എന്തിനാണ് വർഗീയമായ ദുർപ്രചാരണം നടത്തുന്നത് എന്നറിയില്ല. ഇത് പ്രോത്സാഹിപ്പിക്കണമെന്നും അബിൻ വർക്കി പറഞ്ഞു. ശാഖകളിൽ ദണ്ഡ് വെച്ച് പരിശീലനം നടത്തുമ്പോൾ സിപിഎമ്മിന് ഇല്ലാത്ത എന്ത് പ്രശ്നമാണ് ആളുകൾ എക്സെസൈസ് ചെയ്യുമ്പോഴുണ്ടാവുന്നത് എന്നറിയില്ല. ഇതിൽ പങ്കെടുക്കണമെന്നാണ് പറയുന്നത്. അതുകൊണ്ടാണ് ഇന്ന് പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയത്. നാളെ കോൺഗ്രസ് നേതാവ് എപി അനിൽ കുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. കഠിനമായ എക്സെസൈസുകൾ ഇല്ല. ജാതി മതത്തിന് അതീതമായി ഒരു കൂട്ടായ്മ വളർന്നുവരണം. ഇത് വ്യാപിപ്പിക്കണമെന്നും അബിൻ വർക്കി പറയുന്നു.