ചിമ്മിനി വനമേഖലയിൽ നിന്നാണ് കാട്ടുതീ വ്യാപിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്
തൃശൂർ : പാലക്കാടിന് പിന്നാലെ തൃശ്ശൂരിലും കാട്ടുതീ പടരുന്നു. മരട്ടിച്ചാൽ, മാന്ദാമംഗലം മേഖലയിൽ 100 ഏക്കറോളം വനഭൂമി കത്തി നശിച്ചു. നാലുദിവസമായിട്ടും കാട്ടുതീ അണയ്ക്കാനായില്ല. ചിമ്മിനി വനമേഖലയിൽ നിന്നാണ് കാട്ടുതീ വ്യാപിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ഫയർ ലൈൻ ഇട്ട് തീ കെടുത്താൻ വനം വകുപ്പിന്റെ ശ്രമം തുടരുകയാണ്.
അതിനിടെ തൃശ്ശൂരിൽ ഇവന്റ് മാനേജ്മെൻറ് കമ്പനിയുടെ ഗോഡൗണിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ നായ്ക്കുട്ടികൾ വെന്ത് മരിച്ചു. ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഓസ്കാർ ഇവന്റ് മാനേജ്മെന്റിന്റെ ഗോഡൗണിൽ ആണ് തീ പിടിച്ചത്.
Read More : തൃശൂരിൽ ഗോഡൗണിൽ വൻ തീപിടുത്തം, നായ്ക്കുട്ടികൾ വെന്തുമരിച്ചു