പുതിയ സാമൂഹിക മാധ്യമ നയത്തിനെതിരെ വാട്സാപ്പ് ദില്ലി ഹൈക്കോടതിയിൽ

By Web Team  |  First Published May 26, 2021, 10:05 AM IST

ഓരോ സന്ദേശവും ട്രേസ് ചെയ്യുന്നത് മെസേജ് അയക്കുന്ന ഓരോ ആളുടെയും വിരലടയാളം ശേഖരിച്ച് വയ്ക്കുന്നത് പോലെയാണെന്നാണ് വാട്സാപ്പ് വാദം. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ അടക്കം ഇതിനായി ഒഴിവാക്കണ്ടി വരുമെന്നും ഇത് ഗുരുതര സ്വകാര്യതാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.

​ദില്ലി: കേന്ദ്ര സർക്കാരിന്റെ പുതിയ സാമൂഹിക മാധ്യമ നയത്തിനെതിരെ വാട്സാപ്പ് ദില്ലി ഹൈക്കോടതിയെ സമീപിച്ചു. സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്തണമെന്ന കേന്ദ്ര നിർദ്ദേശമാണ് വാട്സാപ്പ് ചോദ്യം ചെയ്തിരിക്കുന്നത്. പുതിയ നയങ്ങൾ നടപ്പിലാക്കാനുള്ള അവസാന ദിവസമായ മേയ് 25ന് തന്നെയാണ് വാട്സാപ്പ് ദില്ലി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. 

2017ലെ ജസ്റ്റിസ് കെ എസ് പുട്ടസ്വാമി - യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സന്ദേശങ്ങൾ ട്രേസ് ചെയ്യുന്നത് ഭരണഘടാനവിരുദ്ധവും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനവും ആണെന്ന് സുപ്രീം കോടതി വിധിയുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വാട്സാപ്പിന്റെ ഹർജി. 

Latest Videos

undefined

ഓരോ സന്ദേശവും ട്രേസ് ചെയ്യുന്നത് മെസേജ് അയക്കുന്ന ഓരോ ആളുടെയും വിരലടയാളം ശേഖരിച്ച് വയ്ക്കുന്നത് പോലെയാണെന്നാണ് വാട്സാപ്പ് വാദം. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ അടക്കം ഇതിനായി ഒഴിവാക്കണ്ടി വരുമെന്നും ഇത് ഗുരുതര സ്വകാര്യതാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!