തെക്കൻ തീരദേശ ആന്ധ്രയ്ക്കും വടക്കൻ തീരദേശ തമിഴ്നാടിനും മുകളിൽ ശക്തികൂടിയ ന്യൂനമർദ്ദം; ഒരാഴ്ച പരക്കെ മഴ പെയ്യും

By Web Team  |  First Published Oct 17, 2024, 3:21 PM IST

ലക്ഷദ്വീപിന്‌ മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടു. കേരളത്തിൽ  അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്


തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ തീരദേശ ആന്ധ്രയ്ക്കും വടക്കൻ തീരദേശ തമിഴ്നാടിനും മുകളിലായി ശക്തികൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 6 മണിക്കൂറിൽ ന്യൂനമർദ്ദമായി ശക്തി കുറയാൻ സാധ്യതയുണ്ട്. ലക്ഷദ്വീപിന്‌ മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ഒക്ടോബര് 20 ഓടെ ചക്രവാതചുഴി രൂപപ്പെട്ടേക്കും. ഇത് ഒക്ടോബർ 22 ഓടെ മധ്യ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളത്തിൽ  അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ, ഇടത്തരം മഴക്കു സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

Latest Videos

undefined

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കണ്ണന് 25 പവന്‍റെ പൊന്നിൻ കിരീടം; ഗുരുവായൂരിൽ പ്രവാസിയുടെ വഴിപാട്, പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും ചാർത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!