ഇന്നലെ നടന്ന കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനവും തർക്കത്തെ തുടർന്ന് അലങ്കോലപ്പെട്ടിരുന്നു. ലോക്കൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് ഉണ്ടായതോടെയാണ് തർക്കം രൂക്ഷമായത്.
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിലെ സിപിഎം വിഭാഗീയത കയ്യാങ്കളിയിലേക്ക് നീളുന്നത് സംസ്ഥാന നേതൃത്വത്തിന് തലവേദനയാകുന്നു. സംസ്ഥാന സമ്മേളനം നടക്കേണ്ട ജില്ലയിൽ ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെടുന്നതിൽ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ഇന്നലെ നടന്ന കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനവും തർക്കത്തെ തുടർന്ന് അലങ്കോലപ്പെട്ടിരുന്നു. ലോക്കൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് ഉണ്ടായതോടെയാണ് തർക്കം രൂക്ഷമായത്.
സമ്മേളനത്തിൽ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ, കെ സോമപ്രസാദ് എന്നിവർക്കെതിരെയും ഒരു വിഭാഗം മുദ്രാവാക്യം ഉയർത്തി. എതിർപ്പ് അവഗണിച്ച് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തതിനെതിരെ സമ്മേളന ഹാളിന് പുറത്തും പ്രതിഷേധമുണ്ടായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളെ അടക്കം പ്രതിഷേധക്കാർ സമ്മേളന ഹാളിൽ പൂട്ടിയിട്ടെന്ന് ഒരു വിഭാഗം ആരോപിച്ചു. വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ മറ്റ് ലോക്കൽ സമ്മേളനങ്ങളിലും തർക്കം തുടരാനാണ് സാധ്യത.
undefined
സാമൂഹ്യപെൻഷൻ തട്ടിപ്പ്; ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തുവിടില്ല, കർശന നടപടിക്ക് നിർദേശം
രാത്രി വരെ നീണ്ട പരിശോധന; സൗബിന്‍ ഷാഹിറിന് കുരുക്ക് മുറുകുന്നു, നടനെ ചോദ്യം ചെയ്യും
https://www.youtube.com/watch?v=Ko18SgceYX8