തീരാത്ത അദാലത്തുകൾ, വലഞ്ഞ് വയനാട് ദുരന്തബാധിതർ, 'മണിക്കൂറുകളുടെ കാത്തുനിൽപ്പ്, യാത്രാകൂലിക്ക് പോലും പണമില്ല'

By Web TeamFirst Published Oct 22, 2024, 2:25 PM IST
Highlights

വായ്പ എഴുതി തള്ളണമെന്ന ആവശ്യം നിലനിൽക്കെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ പുനക്രമീകരിക്കാനുള്ള നീക്കത്തിലാണ് ബാങ്കുകൾ. മേപ്പാടിയിൽ വായ്പയുള്ള ദുരന്തബാധിതരെ വിവരശേഖരണത്തിനായി വിളിച്ചുവരുത്തി.

വയനാട്: തുടർച്ചയായ അദാലത്തുകളിലും വിവരശേഖരണത്തിലും വലഞ്ഞ് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ. മണിക്കൂറുകളാണ് വിവരശേഖരണത്തിനായി പലപ്പോഴും കാത്തു നിൽക്കേണ്ടിവരുന്നത്. യാത്രക്കൂലി നൽകാൻ പോലും കയ്യിൽ പണമില്ലെന്നും ദുരന്തബാധിതർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വായ്പ എഴുതി തള്ളണമെന്ന ആവശ്യം നിലനിൽക്കെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ പുനക്രമീകരിക്കാനുള്ള നീക്കത്തിലാണ് ബാങ്കുകൾ. മേപ്പാടിയിൽ വായ്പയുള്ള ദുരന്തബാധിതരെ വിവരശേഖരണത്തിനായി വിളിച്ചുവരുത്തി. അപേക്ഷകളിൽ വായ്പ എഴുതിത്തള്ളണമെന്ന നിർദ്ദേശം കൂടി എഴുതി ചേർക്കുകയാണ് അപേക്ഷകർ. വായ്പ എഴുതിത്തള്ളുന്നത് ഒഴിവാക്കാനാണ് റീ സ്ട്രെക്ചറിങ് എന്നാണ് ഒരു വിഭാഗത്തിൻ്റെ വിമർശനം.

Latest Videos

click me!