ഇയാളെന്താ നടുറോഡിൽ കുളിക്കുന്നത്? ചുമ്മാതല്ല കാര്യമുണ്ടെന്ന് ഷെഫീക്ക്, 'ഈ കുളിക്ക് കാരണം വാട്ടര്‍ അതോറിറ്റി'

By Web Team  |  First Published Aug 16, 2024, 8:40 PM IST

ഇയാളെന്താ നടുറോഡിൽ കുളിക്കുന്നത്? ചുമ്മാതല്ല കാര്യമുണ്ടെന്ന് ഷെഫീക്ക്, ഈ കുളിക്ക് കാരണം വാട്ടര്‍ അതേറിറ്റി 


 തൃശൂര്‍: മൂന്നുപീടികയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നിടത്ത് നിന്ന് കുളിച്ച് യുവാവിന്റെ പ്രതിഷേധം. കയ്പമംഗലം പള്ളിത്താനം സ്വദേശി ഷെഫീക്കാണ് ഒറ്റയാൾ പ്രതിഷേധം നടത്തിയത്. മൂന്നുപീടിക ബീച്ച് റോഡിലാണ് പൈപ്പ്പൊട്ടി വെള്ളം പാഴാകുന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും വാട്ടർ അതോറിറ്റി അധികൃതർ  തിരിഞ്ഞുനോക്കാത്തതിൽ പ്രതിഷേധിച്ചാണ് റോഡിലെ വെള്ളക്കട്ടിലിരുന്ന് കുളിച്ച് പ്രതിഷേധിച്ചത്. 

കയ്‌പമംഗലം പഞ്ചായത്തിലെ മൂന്നുപീടിക ബീച്ച് റോഡിൽ എം ഐ സി റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് പൈപ്പ് പൊട്ടിയത്. ആഴ്‌ചകളായി ജനങ്ങൾക്ക് കുടിവെള്ളം കിട്ടിയിട്ടില്ല. പരാതി പറ‍ഞ്ഞിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നുമാണ് ഷെഫീക്ക് പറയുന്നത്. സംഭവമറിഞ്ഞ് കയ്പമംഗലം പൊലീസ് സ്ഥലത്തെത്തിയിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Asianet News (@asianetnews)

45-ാം വയസിൽ മാറ്റിവച്ചതാണ്, 10 വര്‍ഷമായി തോമസിന്‍റെ ഹൃദയം ശിവനില്‍ മിടിക്കുന്നു; സന്തോഷ വേളയിൽ മന്ത്രിയും 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!