സിപിഎമ്മിന്‍റെ സിബിഐ വിരോധത്തിന് അടിസ്ഥാനം രാഷ്ട്രീയ അഴിമതി പുറത്തുവരുമെന്ന ഭയം: വി മുരളീധരൻ

By Web Team  |  First Published Oct 24, 2020, 11:30 AM IST

സ്വതന്ത്ര ഏജൻസി അന്വേഷിച്ചാൽ അഴിമതി തെളിയുമെന്ന ഭയമാണ് സംസ്ഥാന സര്‍ക്കാരിന് .ലൈഫ് മിഷൻ അഴിമതി അന്വേഷണമാണ് സി ബി ഐ യെ എതിർക്കാനുള്ള പുതിയ നീക്കങ്ങൾക്ക് പിന്നിലെന്ന് വി മുരളീധരൻ


തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതിന് പിന്നിൽ രാഷ്ട്രീയ അഴിമതികൾ പുറത്ത് വരുമെന്ന ഭയമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. തീവെട്ടിക്കൊള്ളകൾ പുറത്ത് വരുമെന്ന് താണ് സിപിഎമ്മിന്‍റെ സിബിഐ വിരോധത്തിന് പിന്നിൽ. സ്വതന്ത്ര ഏജൻസി അന്വേഷിച്ചാൽ അഴിമതി തെളിയുമെന്ന ഭയമാണ് സംസ്ഥാന സര്‍ക്കാരിന് .ലൈഫ് മിഷൻ അഴിമതി അന്വേഷണമാണ് സി ബി ഐ യെ എതിർക്കാനുള്ള പുതിയ നീക്കങ്ങൾക്ക് പിന്നിലെന്നും വി മുരളീധരൻ ആരോപിച്ചു 

സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞാൽ അത് ജനം വിശ്വസിക്കില്ല, സംസ്ഥാന സർക്കാരിൻറെ ഒരു തീരുമാനം കൊണ്ടും സിബിഐ യെ തടയാൻ സാധിക്കില്ല. നേരിട്ട് കേസ് എടുക്കാനാകാവുന്ന കേസുകളിൽ നിന്ന് സിബിഐയെ തടയാനാവില്ല. ടിപി വധക്കേസിൽ ഗൂഢാലോചന അന്വേഷിക്കുന്നതിന് പോലും സിപിഎം തടസ്സം നിന്നു.  ബാർക്കോഴ കേസിൽ ചെന്നിത്തലയ്ക്ക് എതിരായ ആരോപണം അന്വേഷിക്കണം. ടൈറ്റാനിയം കേസിൽ സിബിഐ അന്വേഷണത്തിന് എന്തെങ്കിലും പരിമിതി ഉണ്ടോ എന്ന് പരിശോധിച്ച് പറയാമെന്നും വി മുരളീധരൻ ചോദ്യത്തിന് മറുപടി നൽകി. 

Latest Videos

undefined

ബിജെപിയും കോൺഗ്രസും തമ്മിൽ പരസ്പരം സഹായിക്കുന്നു എന്ന് കോടിയേരി പറയുന്നത് ആരും വിശ്വസിക്കില്ല. കേരളത്തിന് പുറത്ത് കോൺഗ്രസും സിപിഎമ്മും തമ്മിലാണ് ബന്ധം. രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് സിപിഎമ്മിനെ പുകഴ്ത്തിയത്  പിന്നെ എങ്ങനെ ആണെന്നും വി മുരളീധരൻ ചോദിച്ചു.

കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയുമായി നടത്തുന്ന ചർച്ച ഗൗരവതരമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നിർദേശമനുസരിച്ചാണോ ഈ രഹസ്യ ബാന്ധവം എന്ന് വ്യക്തമാക്കണം. ഭീകരവാദി സംഘടനകളുമായി കൂട്ട് ചേരുന്നത് കോൺഗ്രസ് നയമാണോ? . ജമാഅത്തെ ഇസ്ലാമിയെ ഭീകര സംഘടന എന്ന് തന്നെ വിളിക്കും. കേരളത്തിൽ അവര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും വി മുരളീധരൻ പറഞ്ഞു. 

click me!