ഹൈക്കോടതിക്ക് സമീപം മംഗളവനത്തിൽ അജ്ഞാത മൃതദേഹം; ഗേറ്റിലെ കമ്പിയിൽ കോർത്ത നിലയിൽ, കേസെടുത്ത് പൊലീസ്

By Web Team  |  First Published Dec 14, 2024, 10:28 AM IST

കേരള ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഗേറ്റിന് മുകളിലെ കമ്പിയിൽ കോര്‍ത്ത നിലയിലാണ് മൃതദേഹം. ദുരൂഹര മരണത്തിന് പൊലീസ് കേസെടുത്തു.


കൊച്ചി: കേരള ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.ഹൈക്കോടതിക്ക് പിന്നിലായുള്ള സംരക്ഷിത മേഖലയായ മംഗളവനത്തിന്‍റെ ഉള്ളിലായി സിഎംഎഫ്ആര്‍ഐ ഗേറ്റിലെ കമ്പിയിൽ കോര്‍ത്ത നിലയിലാണ് മൃതദേഹം. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഗേറ്റിന് മുകളിലായുള്ള കമ്പിയിൽ വസ്ത്രങ്ങളൊന്നുമില്ലാതെ നഗ്നമായ നിലയിലാണ് മൃതദേഹം കിടക്കുന്നത്.

സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മധ്യവയസ്കനാണ് മരിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഹൈക്കോടതിയുടെ സമീപമാണെങ്കിലും മംഗള വനത്തിന്‍റെ വിജനമായ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് സിസിടിവി ഉള്‍പ്പെടെ ഇല്ല.

Latest Videos

രാത്രിയിൽ ആളുകളെ ഇവിടേക്ക് കയറ്റാറില്ല. ദുരൂഹ മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കൊച്ചി ഡിസിപി കെഎസ് സുദര്‍ശൻ പറഞ്ഞു.മംഗളവനം പക്ഷി സങ്കേതത്തിലെ സംരക്ഷിത മേഖലയിലാണ് സംഭവം. രാവിലെ ആളുകള്‍ നടക്കാനിറങ്ങുന്ന സ്ഥലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മംഗളവനത്തിൽ രാവിലെ നിരവധി പേരാണ് നടക്കാനെത്താറുള്ളത്. സുരക്ഷാമേഖലയിൽ ഇത്തരമൊരു സംഭവം നടന്നത് പൊലീസ് ഗൗരവമായിട്ടാണ് കാണുന്നത്.

മൂവാറ്റുപുഴയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; പത്തനംതിട്ടയിൽ കാറപകടത്തിൽ 6 പേര്‍ക്ക് പരിക്ക്

undefined

രക്ഷാദൗത്യത്തിന് കൂലി; കേന്ദ്രം പണം ചോദിച്ചത് കടുത്ത വിവേചനമെന്ന് കേരളം, ഒഴിവാക്കി തരാൻ വീണ്ടും ആവശ്യപ്പെടും

click me!