'4.80 ലക്ഷം രൂപ മധു തിരിച്ചടക്കാനുണ്ട്'; ബിജെപിയിൽ ചേർന്ന മധു മുല്ലശ്ശേരിക്കെതിരെ പരാതി നൽകാൻ സിപിഎം

By Web Team  |  First Published Dec 14, 2024, 12:57 PM IST

ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ അതാത് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി അറിയിച്ചു.


തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ സിപിഎം പൊലീസിൽ പരാതി നൽകും. 4.80 ലക്ഷം രൂപ  മധു  തിരിച്ചടയക്കാനുണ്ടെന്നും ലോക്കൽ സെക്രട്ടറിമാർ പിരിച്ചെടുത്ത നൽകിയ പണമാണ്, അത് തിരിച്ചു കിട്ടിയ മതിയാകൂ എന്നും സിപിഎം ആവശ്യപ്പെട്ടു. ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ അതാത് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി അറിയിച്ചു.

മംഗലപുരം ഏരിയ സമ്മേളനങ്ങൾക്കിടെ ഉണ്ടായ പൊട്ടിത്തെറിയിലാണ് മധുവും ജില്ലാ നേതൃത്വവും രണ്ടുവഴിക്കായത്. മധു കോൺഗ്രസ്സിലേക്കോ ബിജെപിയിലേക്കോ എന്നായിരുന്നു ആകാംഷ. ഒടുവിൽ ബിജെപിയിൽ ചേരാൻ ധാരണയായി. വി മുരളീധരൻ, സുരേഷ് ഗോപി അടക്കമുള്ള നേതാക്കൾ വീട്ടിലെത്തി മധുവുമായി ചർച്ച നടത്തി. മധു പോയാൽ മകൻ പോലും കൂടെയുണ്ടാകില്ലെന്നായിരുന്നു ജില്ലാ സെക്രട്ടറി പറഞ്ഞത്. എന്നാൽ മകനും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ശ്യാമും മകൾ മാതുവും ഒപ്പമുണ്ടാകുമെന്ന് മധു തിരിച്ചടിച്ചു. പിന്നാലെ പാർട്ടിയെ വെല്ലുവിളിച്ച മധുവിനെ സിപിഎം പുറത്താക്കി.

click me!