ഉമർ ഫൈസിക്കെതിരായ കേസ്: ചോദ്യംചെയ്യലും തുടർനടപടികളും ഉടനുണ്ടാകില്ല,  മെല്ലെപ്പോക്കിന് പൊലീസ് 

By Web TeamFirst Published Jan 6, 2024, 9:18 AM IST
Highlights

തട്ടമിടാത്ത സ്ത്രീകളെ അഴിഞ്ഞാട്ടക്കാരികളെന്ന് വിളിച്ചതായാരോപിച്ച് വനിത അവകാശപ്രവർത്തക വിപി സുഹറ നൽകിയ പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്തത്. 

കോഴിക്കോട് : വിവാദപരാമർശത്തിൽ സമസ്ത മുശാവറ അംഗം ഉമർ ഫൈസിക്കെതിരെ എടുത്ത കേസിൽ മെല്ലെ നീങ്ങാൻ പൊലീസ്.ചോദ്യംചെയ്യലും തുടർനടപടികളും ഉടനുണ്ടാകില്ല. തെളിവ് ശേഖരിച്ച ശേഷം നടപടിയെന്നാണ് പൊലീസ് വിശദീകരണം. തട്ടമിടാത്ത സ്ത്രീകളെ അഴിഞ്ഞാട്ടക്കാരികളെന്ന് വിളിച്ചതായാരോപിച്ച് വനിത അവകാശപ്രവർത്തക വിപി സുഹറ നൽകിയ പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്തത്. മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ഐപിസി 295 എ, 298 എന്നീ വകുപ്പാണ് പ്രതിക്കെതിരെ ചുമത്തിയത്. 

'ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തത് മുസ്ലീം സ്ത്രീകളുടെ വിജയം'; നിയമ പോരാട്ടം തുടരുമെന്ന് വി പി സുഹറ

Latest Videos

തട്ടമിടാത്ത സ്ത്രീകളെ അവഹേളിച്ച ഉമർ ഫൈസിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് വി പി സുഹറ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് കഴിഞ്ഞ ഒക്ടോബര്‍ മാസം രണ്ടാം വാരം പരാതി ന‌ൽകിയത്. പ്രസ്താവനയിലൂടെ മുസ്ലീം മതത്തെ അപമാനിച്ചുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു.എന്നാൽ നടപടിയൊന്നുമുണ്ടായില്ല. പിന്നീട് നല്ലളം സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച 'തിരികെ സ്കൂളിലേക്ക്'എന്ന പരിപാടിയിൽ വി പി സുഹ്റ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. 

 

click me!