ആർഎസ്എസ് നേതാവിന്‍റെ ജന്മവാർഷിക പരിപാടിയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണം,യുജിസി നിർദ്ദേശം വിവാദമാകുന്നു

By Web TeamFirst Published Nov 29, 2023, 11:09 AM IST
Highlights

എബിവിപി സ്ഥാപക നേതാവ് ദത്താജി ഡിഡോൽക്കറിന്‍റെ  ജന്മവാർഷിക പരിപാടിക്കായാണ് നിർദ്ദേശം. പ്രതിഷേധവുമായി ശിവസേന ഉദ്ദവ് വിഭാഗം രംഗത്തെത്തി

മുംബൈ: ആർഎസ്എസ് നേതാവിന്റെ ജന്മവാർഷിക പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ  പ്രോത്സാഹിപ്പിക്കണമെന്ന യുജിസി നിർദ്ദേശം വിവാദമാകുന്നു. മഹാരാഷ്ട്രയിലെ കോളേജുകൾക്കും യൂണിവേഴ്സിറ്റികൾക്കുമാണ് നവംബർ 21 ന് യുജിസി നിർദ്ദേശം നൽകിയത്. എബിവിപി സ്ഥാപക നേതാവ് ദത്താജി ഡിഡോൽക്കറിന്‍റെ  ജന്മവാർഷിക പരിപാടിക്കായാണ് നിർദ്ദേശം. അടുത്ത വർഷം ഓഗസ്റ്റ് വരെ നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് വിദ്യാർഥികളെ പങ്കെടുപ്പിക്കേണ്ടത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാനോട് നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  പിന്നാലെയാണ് യുജിസിയുടെ നീക്കം. നിർദ്ദേശത്തിനെതിരെ പ്രതിഷേധവുമായി ശിവസേന ഉദ്ദവ് വിഭാഗം രംഗത്തെത്തി.

 

Latest Videos

'ക്ഷേത്രപരിസരത്ത് ആര്‍എസ്എസ് ശാഖ പാടില്ല, കോടതി നിർദ്ദേശമുണ്ട്'; തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ട്

മുസ്ലീംലീഗ് ഭരിക്കുന്ന പഞ്ചായത്ത് മൈതാനത്ത് ആർഎസ്എസ് പഥസഞ്ചലനം,അവിശുദ്ധ കൂട്ടുകെട്ടിന് തെളിവെന്ന് സിപിഎം

click me!