തിരുവനന്തപുരം എയർപോര്‍ട്ടിലെ എയർഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികൾ പണിമുടക്കിൽ; വിമാന സർവീസുകളെ ബാധിച്ചേക്കും

By Web Team  |  First Published Sep 7, 2024, 11:06 PM IST

ശമ്പള പരിഷ്കാരവും ബോണസും ആവശ്യപ്പെട്ടാണ് ഗ്രൗണ്ട് ഹാന്‍ഡലിംഗ് വിഭാഗത്തിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കുന്നത്


തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡലിംഗ് ഏജൻസിയിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കിൽ. എയർ ഇന്ത്യ സാറ്റ്സിലെ കരാർ തൊളിലാളികളാണ് ഇന്ന് രാത്രി മുതൽ പണിമുടക്കുന്നത്. ശമ്പള പരിഷ്കാരവും ബോണസും ആവശ്യപ്പെട്ടാണ് സമരം.

സംയുക്ത  തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. പണിമുടക്ക് സമരം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സർവീസുകളെ ബാധിച്ചേക്കും. അതേസമയം, സർവീസുകൾ തടസ്സപ്പെടാതിരിക്കാൻ ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Latest Videos

undefined

നടൻ വിനായകനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു; 'ആര്‍ജിഐ വിമാനത്താവളത്തിൽ മദ്യപിച്ച് ബഹളം വെച്ചു'

യാത്രക്കാര്‍ക്ക് വീണ്ടും 'പണികൊടുത്ത്' എയര്‍ ഇന്ത്യ; കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനം റദ്ദാക്കി


 

click me!