അൻവറിനെ കോൺ​ഗ്രസിലേക്ക് സ്വാ​ഗതം ചെയ്ത് ഡിസിസി ജനറൽ സെക്രട്ടറി;ഹംസയുടെ വ്യക്തിപരമായ അഭിപ്രായമെന്ന് വിഎസ്‌ ജോയ്

By Web Team  |  First Published Dec 14, 2024, 9:54 PM IST

വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ചു സ്നേഹത്തിന്റെ കടയിലേക്ക് കടന്നു വന്ന സന്ദീപ് വാര്യരെ സ്വാഗതം ചെയ്തത് പോലെ തന്നെ ഇദ്ദേഹത്തെയും  സ്വാഗതം ചെയ്യുന്നു. തലമുറകളായി കോൺഗ്രസ്‌ പാരമ്പര്യം ഉള്ള കുടുംബത്തിലെ ഒരു അംഗം ഈ സ്നേഹത്തിന്റെ കടയിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുന്നത്‌ സന്തോഷകരമാണ്. 


മലപ്പുറം: പിവി അൻവറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി പിപി ഹംസ. വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ചു വന്ന സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത പോലെ അൻവറിനെയും സ്വാഗതം ചെയ്യുന്നുവെന്ന് പിപി ഹംസ പറഞ്ഞു. കോൺഗ്രസ് പാരമ്പര്യമുള്ള ആൾ സ്നേഹത്തിന്റെ കടയിലേക്ക് മടങ്ങിയെത്തുന്നതിൽ സന്തോഷമാണെന്നും പിപി ഹംസ വാട്സ്അപ്പിലൂടെ പുറത്തുവിട്ട കുറിപ്പിലൂടെ പറഞ്ഞു. 

വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ചു സ്നേഹത്തിന്റെ കടയിലേക്ക് കടന്നു വന്ന സന്ദീപ് വാര്യരെ സ്വാഗതം ചെയ്തത് പോലെ തന്നെ ഇദ്ദേഹത്തെയും സ്വാഗതം ചെയ്യുന്നു. തലമുറകളായി കോൺഗ്രസ്‌ പാരമ്പര്യം ഉള്ള കുടുംബത്തിലെ ഒരു അംഗം ഈ സ്നേഹത്തിന്റെ കടയിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുന്നത്‌ സന്തോഷകരമാണ്. പിവി അൻവർ എംഎൽഎക്ക് കോൺഗ്രസ്‌ കുടുംബത്തിലേക്ക് സ്വാഗതമെന്നും പിപി ഹംസ പറയുന്നു. എന്നാൽ ഹംസയുടെ അഭിപ്രായത്തോട് വിയോജിപ്പുമായാണ് മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ്‌ ജോയുടെ പ്രതികരണം. ഇത് ഹംസയുടെ വ്യക്തിപരമായ അഭിപ്രായം ആണെന്നും, വിഷയത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും വിഎസ് ജോയ് പറഞ്ഞു. 

Latest Videos

അതേസമയം, പിവി അന്‍വറുമായി എന്തെങ്കിലും ചര്‍ച്ച നടത്തിയതു സംബന്ധിച്ച് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അറിയാത്ത കാര്യത്തെ കുറിച്ച് ഞാന്‍ എങ്ങനെ അഭിപ്രായം പറയും. കോണ്‍ഗ്രസില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞിട്ടില്ല. നിങ്ങള്‍ ചോദിച്ച ലീഡിങ് ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്. നിലവില്‍ കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ലമെന്‍റ് നടക്കുന്നതിനാല്‍ ദില്ലിയിലാണ്. അതുകൊണ്ട് തന്നെ പല കമ്മിറ്റികളും നടന്നിട്ടില്ല. കെപിസിസി അധ്യക്ഷന്‍ മടങ്ങി എത്തിയാല്‍ കമ്മിറ്റിയും കൂടിയാലോചനകളുമൊക്കെ നടക്കുമെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു. 

ഇഞ്ചുറി സമയത്ത് ഒരു 'മിന്നല്‍', കേരള ബ്ലാസ്റ്റേഴ്‌സ് തീര്‍ന്നു! മോഹന്‍ ബഗാനെതിരെ അവസാന നിമിഷം തോല്‍വി വഴങ്ങി

undefined

നിലമ്പൂരിൽ മൂന്ന് പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധയെന്ന് സ്ഥിരീകരിച്ചു

https://www.youtube.com/watch?v=Ko18SgceYX8

click me!