മലപ്പുറത്ത് രണ്ട് പ്രവാസികള്‍ക്ക് കൊവിഡ് മുക്തി, ഇനി വീടുകളിൽ പ്രത്യേക നിരീക്ഷണം

By Web Team  |  First Published May 26, 2020, 8:21 PM IST

വിദേശത്ത് നിന്നും മലപ്പുറത്തെത്തിയ രണ്ട് പേര്‍ കൊവിഡ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി


മലപ്പുറം: വിദേശത്ത് നിന്നും മലപ്പുറത്തെത്തിയ രണ്ട് പേര്‍ കൊവിഡ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. പുലാമന്തോള്‍ കുരുവമ്പലം സ്വദേശി അബ്ദുല്‍ നാസര്‍, മാറഞ്ചേരി പനമ്പാട് സ്വദേശി തെക്കേത്തറ ഗോപി എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരം ഇവര്‍ 14 ദിവസം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും. 

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ്; സമൂഹ വ്യാപനത്തിന്‍റെ വക്കിലെന്ന് മുഖ്യമന്ത്രി

Latest Videos

undefined

അതേ സമയം മലപ്പുറം ജില്ലയിൽ അഞ്ച് പേർക്ക് കൂടി ചൊവ്വാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയിൽ നിന്ന് മെയ് 21 ന് സ്വകാര്യ വാഹനത്തിൽ വീട്ടിൽ എത്തിയവരായ പരപ്പനങ്ങാടി സ്വദേശി 33 കാരൻ, ഇദ്ദേഹത്തിന്റെ മാതാവ് 60 കാരി, മെയ് 14 ന് സ്വകാര്യ ബസിൽ മുംബൈയിൽ നിന്ന് വീട്ടിലെത്തിയ മുന്നിയൂർ ആലുങ്ങൽ വെളിമുക്ക് സ്വദേശി 50 കാരൻ, ദില്ലിയില്‍ നിന്നുള്ള പ്രത്യേക തീവണ്ടിയിൽ യാത്ര തിരിച്ച് മെയ് 20 ന് വീട്ടിലെത്തിയ മേലാറ്റൂർ ചെമ്മാണിയോട് സ്വദേശി 24 കാരൻ, മെയ് 20 ന് ദുബായിൽ നിന്ന് വീട്ടിലെത്തിയ പൊന്നാനി പുളിക്കൽകടവ് സ്വദേശി 25 കാരൻ എന്നിവർക്കാണ് രോഗബാധയുണ്ടായത്. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 77 ആയി. 

 

 

click me!