'ഒറ്റുകാര സന്ദീപേ, പട്ടാപകലിൽ പാലക്കാട് നിന്നെ ഞങ്ങൾ എടുത്തോളാം'; സന്ദീപ് വാര്യർക്കെതിരെ യുവമോർച്ചയുടെ ഭീഷണി

By Web Team  |  First Published Dec 2, 2024, 8:12 AM IST

സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച.  ഒറ്റുകാര സന്ദീപേ, പട്ടാപകലിൽ പാലക്കാട്, നിന്നെ ഞങ്ങള്‍ എടുത്തോളാം എന്ന് ഭീഷണി മുഴക്കികൊണ്ട് കണ്ണൂര്‍ അഴീക്കോടിൽ പ്രകടനം.


കണ്ണൂര്‍: ബിജെപി വിട്ട് കോണ്‍ഗ്രസിൽ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച. കണ്ണൂര്‍ അഴീക്കോടാണ് സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിച്ച് യുവമോര്‍ച്ച പ്രകടനം നടത്തിയത്. ജയകൃഷ്ണൻ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് പ്രകോപന മുദ്രാവാക്യം. 30 വെള്ളി കാശം വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത തന്തയില്ലാ മൂരാച്ചിയെന്ന് വിളിച്ചുകൊണ്ടാണ് ഭീഷണി മുദ്രാവാക്യം വിളി ആരംഭിക്കുന്നത്.

പ്രസ്ഥാനത്തെ അപമാനിക്കാൻ ബലിദാനികളെ കൂട്ടുപിടിച്ചുവെന്നും മുദ്രവാക്യം വിളിക്കുന്നുണ്ട്. ഒറ്റുകാര സന്ദീപേ, പട്ടാപകലിൽ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം എന്ന് പലതവണ ഭീഷണി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രകടനം നടത്തിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം, ബിജെപിയുടെ അസഹിഷ്ണുതയുടെ ഏറ്റവും വലിയ തെളിവാണ് ഇതെന്നും താൻ അവിടം വിട്ടത് ശരിയായ തീരുമാനമായിരുന്നുവെന്ന് വ്യക്തമായെന്നും സന്ദീപ് വാര്യര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Latest Videos

undefined

തന്നെ ഒറ്റുകാരനെന്ന് വിളിക്കുന്നവരോട്, യഥാർത്ഥ ഒറ്റുകാരുള്ളത് ബിജെപി ഓഫീസിനുള്ളിലാണെന്നാണ് തന്നെ ഒറ്റുകാരനെന്ന് വിളിക്കുന്നവരോട് പറയാനുള്ളത്. ഈ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ കോൺ​ഗ്രസിനോട് ചേർന്ന് മുന്നോട്ടുപോകുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു

പ്രാദേശിക വിഭാഗീയത; സിപിഎം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തി, കരുനാഗപ്പള്ളിയിൽ കടുത്ത നടപടിക്ക് നീക്കം

 

click me!