കെജ്രിവാളിനെ നിലപാട് അറിയിച്ച് സാബു ജേക്കബ്, കാരണവും വ്യക്തമാക്കി! ട്വൻ്റി ട്വൻ്റി പാർട്ടി എഎപി സഖ്യം ഇനിയില്ല

By Web Team  |  First Published Dec 7, 2023, 3:51 PM IST

സഖ്യം പ്രഖ്യാപിച്ച് ഒന്നരവ‍ർഷം പിന്നിടുമ്പോളാണ് എ എ പിയും ട്വന്റി ട്വന്റിയും വേർപിരിയുന്നത്


കൊച്ചി: ആം ആദ്മി പാർട്ടിയുമായുള്ള രാഷ്ട്രീയ സഖ്യം ട്വന്റി ട്വന്റി പാർട്ടി അവസാനിപ്പിച്ചു. ട്വന്റി ട്വന്റി നേതാവ് സാബു ജേക്കബ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഖ്യം രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സാബു ജേക്കബ് വിവരിച്ചു. രാഷ്ട്രീയ സഖ്യം അവസാനിപ്പിക്കുന്ന തീരുമാനം ദില്ലി മുഖ്യമന്ത്രിയും എ എ പി ദേശീയ കൺവീനറുമായ അരവിന്ദ് കേജ് രിവാളിനെ അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 

മോദി-ഷാ കൂടിക്കാഴ്ച, ബിജെപി മുഖ്യമന്ത്രിമാർ ആരൊക്കെ? വമ്പൻ ട്വിസ്റ്റോ! പുതിയ വിവരം പുതുമുഖങ്ങളും പരിഗണനയിൽ

Latest Videos

സഖ്യം പ്രഖ്യാപിച്ച് ഒന്നരവ‍ർഷം പിന്നിടുമ്പോളാണ് എ എ പിയും ട്വന്റി ട്വന്റിയും വേർപിരിയുന്നത്. 2022 മേയ് 15 നാണ് എ എ പി - ട്വന്റി ട്വന്റി രാഷ്ട്രീയ സഖ്യം ദില്ലി മുഖ്യമന്ത്രി കെജ്രിവാൾ പ്രഖ്യാപിച്ചത്. ദില്ലി മുഖ്യമന്ത്രി കൊച്ചിയിലെത്തി വമ്പൻ പരിപാടിയും നടത്തയിരുന്നു. ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എ എ പിക്കും ട്വന്റി ട്വന്റിക്കും കാര്യമായ ചലനം ഉണ്ടാക്കായിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചിയിലെ നാലു പഞ്ചായത്തുകളിൽ ഭരണം പിടിച്ചതോടെയാണ് ട്വന്റി 20 പാർട്ടി സംസ്ഥാന തലത്തിൽ വലിയ ശ്രദ്ധനേടുന്നത്. കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട പഞ്ചായത്തുകളാണ് അന്ന്  ട്വന്റി 20 ഭരണം പിടിച്ച് ഞെട്ടിച്ചത്. ഇതില്‍ ഐക്കരനാട് പഞ്ചായത്തില്‍ മുഴുവന്‍ സീറ്റും അവര്‍ തൂത്തുവാരുകയും ചെയ്തിരുന്നു. എറണാകുളം ജില്ലാ പഞ്ചായത്തിലും പ്രതിനിധിയെ ജയിപ്പിച്ചെടുക്കാൻ ട്വന്റി 20 ക്ക് അന്ന് സാധിച്ചിരുന്നു. കോലഞ്ചേരി ഡിവിഷനില്‍നിന്നാണ് അവരുടെ സ്ഥാനാര്‍ത്ഥി വിജയിച്ചത്. എല്‍ ഡി എഫും യു ഡി എഫും സംയുക്തമായി പലയിടങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടും അന്നത്തെ ട്വന്റി 20 യുടെ മുന്നേറ്റം വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന് ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പിനോടടുത്ത് എ എ പിയുമായി ട്വന്റി 20 സഖ്യത്തിലായത്. കൊച്ചിയിൽ അരവിന്ദ് കെജ്രിവാൾ നേരിട്ടെത്തിയായിരുന്നു സഖ്യം യാഥാർത്ഥ്യമാക്കിയത്. എന്നാൽ പ്രതീക്ഷിച്ചതുപോലെ മുന്നോട്ട് പോകാനാകാത്തതുകൊണ്ടാണ് ഇപ്പോൾ സഖ്യം വഴിപിരിയുന്നത്.

click me!