ഹോട്ടലുകളിൽ രാവിലെ 8 മുതൽ വൈകീട്ട് ഏഴര വരെ പാഴ്സൽ സർവ്വീസ് മാത്രം അനുവദിക്കും.
എറണാകുളം: കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ തുടങ്ങി. ജില്ലയിലേക്കുള്ള പ്രധാന അതിർത്തികളും കണ്ടെയ്ൻമെന്റ് സോണുകളും പൊലീസ് അടച്ചു. അവശ്യസേവന സർവീസുകൾക്ക് മാത്രമാണ് യാത്രാനുമതി. തിങ്കളാഴ്ച്ചയായതിനാൽ ഇന്ന് ജില്ലയിലെ പലചരക്ക്, പച്ചക്കറി കടകൾ തുറക്കില്ല.
ഹോട്ടലുകളിൽ രാവിലെ 8 മുതൽ വൈകീട്ട് ഏഴര വരെ പാഴ്സൽ സർവ്വീസ് മാത്രം അനുവദിക്കും. മറ്റ് ജില്ലയിൽ നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെത്തുമെന്നതിനാൽ ജില്ല അതിർത്തികളിൽ പരിശോധനയ്ക്കായി രാത്രി മുതൽ പൊലീസ് കാവലുണ്ട്. ഇവിടെ പരിശോധനയ്ക്ക് ശേഷം വാഹനങ്ങൾ കടത്തിവിടും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona