വണ്ണപ്പുറം പഞ്ചായത്തില്‍ നാല് വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; ലംഘിച്ചാല്‍ കര്‍ശന നടപടി

By Web Team  |  First Published Jul 23, 2020, 4:29 PM IST

ആശുപത്രികള്‍, പാചകവാതകം, പെട്രോള്‍ ബങ്കുകള്‍, അവശ്യവസ്തുക്കള്‍ തുടങ്ങിയവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 


ഇടുക്കി: ഇടുക്കിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിന് പിന്നാലെ വണ്ണപ്പുറം പഞ്ചായത്തില്‍ നാലു വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ  ഒന്ന്, രണ്ട്, നാല്, 17 എന്നീ വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടു്തതിയത്.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ആശുപത്രികള്‍, പാചകവാതകം, പെട്രോള്‍ ബങ്കുകള്‍, അവശ്യവസ്തുക്കള്‍ തുടങ്ങിയവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാളെ രാവിലെ ആറ് മുതല്‍ ഏഴുദിവസത്തേക്കാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. ദീര്‍ഘദൂര വാഹനങ്ങള്‍ ഒരുകാരണവശാലും ഈ സ്ഥലപരിധികളില്‍ നിര്‍ത്താന്‍ പാടില്ലെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

Latest Videos

ഇടുക്കിയില്‍ 27 പേര്‍ക്കാണ് കഴിഞ്ഞ ദിവസം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇടുക്കിയില്‍ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചതായി മുഖ്യമന്ത്രി സ്ഥിരീകരിച്ചയാൾ   ജില്ലയിലെത്തിയത് കാട്ടുപാത വഴി നടന്നാണ് എന്നതും ജില്ലയില്‍ കടുത്ത ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.. 

click me!