Trending Videos: പാലക്കാട് വിധിയെഴുതുന്നു, ജിഫ്രി തങ്ങളെ സന്ദർശിച്ച് സന്ദീപ് വാര്യർ
Nov 20, 2024, 8:48 AM IST
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് തുടങ്ങി. 10 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര തന്നെ കാണാം. മികച്ച ഭൂരിപക്ഷം ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. പാലക്കാടിന്റെ മനസ് തനിക്കൊപ്പമാണെന്ന് ഇടതു സ്ഥാനാർത്ഥി പി സരിൻ പറഞ്ഞു. എൻഡിഎക്ക് അനുകൂലമായ വിധിയെഴുത്ത് ഉണ്ടാകുമെന്ന് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറും പ്രതികരിച്ചു.
ഇതിനിടെ ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ രാവിലെ സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു. ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങള്‍ക്ക് കൈമാറി.
8:44 AM
വികസനത്തിനായി ജനം BJPക്ക് വോട്ട് ചെയ്യുമെന്ന് സി കൃഷ്‌ണകുമാർ
'വിജയപ്രതീക്ഷയിലാണ്, വിവാദങ്ങൾ ബാധിക്കില്ല, വികസനത്തിനായി ജനം ബിജെപിക്ക് വോട്ട് ചെയ്യും'; സി കൃഷ്‌ണകുമാർ
8:43 AM
വോട്ട് ചെയ്യാൻ ഒരുമിച്ചെത്തി ഷാഫി പറമ്പിലും രാഹുലും
വോട്ട് ചെയ്യാൻ ഒരുമിച്ചെത്തി ഷാഫി പറമ്പിലും രാഹുലും; മണപ്പള്ളിക്കാവ് എൽപി സ്കൂളിലെ ബൂത്തിൽ വോട്ടർമാരുടെ നീണ്ട നിര
8:42 AM
ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് സന്ദീപ് വാര്യർ
സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യർ; ഇന്ത്യൻ ഭരണഘടനയുടെ പകർപ്പ് തങ്ങൾക്ക് കൈമാറി
7:33 AM
അരങ്ങേറിയത് വമ്പൻ ട്വിസ്റ്റുകൾ, വിവാദങ്ങൾക്കിടെ പാലക്കാട് ഇന്ന് പോളിങ് ബൂത്തിൽ
ചൂടുപിടിച്ച വിവാദങ്ങൾക്കിടെ പാലക്കാട് ഇന്ന് പോളിങ് ബൂത്തിൽ. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു.
8:44 AM IST:
'വിജയപ്രതീക്ഷയിലാണ്, വിവാദങ്ങൾ ബാധിക്കില്ല, വികസനത്തിനായി ജനം ബിജെപിക്ക് വോട്ട് ചെയ്യും'; സി കൃഷ്‌ണകുമാർ
8:43 AM IST:
വോട്ട് ചെയ്യാൻ ഒരുമിച്ചെത്തി ഷാഫി പറമ്പിലും രാഹുലും; മണപ്പള്ളിക്കാവ് എൽപി സ്കൂളിലെ ബൂത്തിൽ വോട്ടർമാരുടെ നീണ്ട നിര
8:42 AM IST:
സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യർ; ഇന്ത്യൻ ഭരണഘടനയുടെ പകർപ്പ് തങ്ങൾക്ക് കൈമാറി
7:33 AM IST:
ചൂടുപിടിച്ച വിവാദങ്ങൾക്കിടെ പാലക്കാട് ഇന്ന് പോളിങ് ബൂത്തിൽ. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു.