'ഒരു ബൂത്തിൽ മാത്രം 32 ഇരട്ടവോട്ടുകൾ', ലിസ്റ്റുമായി മാത്തൂർ സിപിഎം; 'എല്ലാം യുഡിഎഫ് വോട്ട്, വന്നാൽ തടയും'

By Web Team  |  First Published Nov 20, 2024, 9:40 AM IST

32 ഇരട്ട വോട്ടുകളാണ് ഉളളത്.10 വർഷമായി പൊന്നാനിയിൽ താമസിക്കുന്ന 3 പേർ വരെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.


പാലക്കാട് :  പാലക്കാട്ടെ 153 ാം നമ്പർ ബൂത്തിലെ ഇരട്ട വോട്ട് ലിസ്റ്റുമായി മാത്തൂർ സിപിഎം. വർഷങ്ങളായി മാത്തൂർ പഞ്ചായത്തിൽ താമസിക്കാത്ത, വോട്ടർ പട്ടികയിൽ പേരുളളവരുടെ ലിസ്റ്റാണ് തയ്യാറാക്കിയത്. ഇരട്ട വോട്ടു ചെയ്യാനെത്തുന്നവരെ തടയുമെന്ന് എൽഡിഎഫ് ബൂത്ത്‌ കമ്മിറ്റി വ്യക്തമാക്കി. 32 ഇരട്ട വോട്ടുകളാണ് ഉളളത്.10 വർഷമായി പൊന്നാനിയിൽ താമസിക്കുന്ന 3 പേർ വരെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒറ്റപ്പാലം, തിരൂർ മണ്ഡലങ്ങളിൽ വോട്ടുളളവരുണ്ട്. 15 വർഷമായി പൊന്നാനിയിൽ താമസിക്കുന്നവരും പട്ടികയിലുണ്ട്. മുമ്പും ഇതിന് സമാനമായ രീതിയിൽ നിയമ വിരുദ്ധമായി ഇരട്ട വോട്ടുകളുണ്ടായിട്ടുണ്ട്. എല്ലാം കോൺഗ്രസ് വോട്ടുകളാണ്. ഇത്തവണ സൂക്ഷ്മമായി പരിശോധിച്ചാണ് ഇരട്ടവോട്ട് പട്ടിക തയ്യാറാക്കിയതെന്നും  ലിസ്റ്റിലുളളവരെത്തിയാൽ തടയുമെന്നും സിപിഎം വ്യക്തമാക്കി.  

അതിനിടെ പിരായിരിയിൽ വോട്ട് ചെയ്യാനെത്തിയ ഒരാളുടേത് ഇരട്ട വോട്ടെന്ന് എൽഡിഎഫ് ആക്ഷേപം ഉയർത്തി. പിരായിരി ജി എൽ പി സ്കൂളിലെത്തിയ വോട്ടറുടെ ഫോട്ടോ എടുക്കുകയും സത്യവാങ്മൂലം എഴുതി വാങ്ങുകയും ചെയ്തു. അതിന് ശേഷമാണ് വോട്ടറെ വോട്ട് ചെയ്യാൻ അനുവദിച്ചത്.    

Latest Videos

undefined

 

'എൽഡിഎഫിന് നല്ലത് ബൂമറാങ് ചിഹ്നമായിരുന്നു', പരിഹസിച്ച് ഷാഫി പറമ്പിൽ; 'പാലക്കാട് കേരളം ആഗ്രഹിക്കുന്ന വിധിയാകും'

ഇരട്ട വോട്ട് പട്ടികയിൽ ഉൾപ്പെട്ടവർ വോട്ട് ചെയ്താൽ നിയമനടപടി സ്വീകരിക്കും

ഇരട്ട വോട്ട് പട്ടികയിൽ ഉൾപ്പെട്ടവർ വോട്ട് ചെയ്താൽ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ല ഭരണകൂടം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കി പ്രിസൈഡിംഗ് ഓഫീസർമാർക്ക്  കൈമാറിയിട്ടുണ്ട്. ചില ബൂത്തുകളിൽ കൂട്ടത്തോടെ വോട്ട് ചേർത്തതായി കണ്ടെത്തിയതായി ജില്ല കളക്ടർ ഡോ. എസ് ചിത്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  പാലക്കാട് മണ്ഡലത്തിൽ 2700 ഇരട്ട വോട്ടുകൾ ഉണ്ടെന്ന സിപിഎമ്മിന്റെ പരാതിയുടെ  അടിസ്ഥാനത്തിലാണ് ജില്ല ഭരണകൂടം നടപടി തുടങ്ങിയിരിക്കുന്നത്. അതാത് ബൂത്തുകളിൽ ഉള്ള മരിച്ചവരുടെയും സ്ഥിര താമസമില്ലാത്തവരുടെയും പട്ടിക ബിഎൽഓമാർ തയ്യാറാക്കി. ഇതനുസരിച്ച് പാലക്കാടിന്റെ അതിർത്തി മണ്ഡലങ്ങളിൽ ഉള്ള ചില ബൂത്തുകളിൽ കൂട്ടത്തോടെ വോട്ട് ചേർത്തതായി കണ്ടെത്തി. രണ്ട് മണ്ഡലങ്ങളിൽ വോട്ട് ഉള്ളവരുടെയും പാലക്കാട് രണ്ടു ബൂത്തുകളിൽ  പേരുളളവരുടെയും പട്ടിക പ്രിസൈഡിംഗ് ഓഫീസർമാർക്ക് കൈമാറി. സംശയമുള്ളവരുടെ പട്ടിക ബൂത്ത് ഏജൻന്റുമാർക്കും കൈമാറി. ഈ പട്ടികയിൽ പെട്ടവർ വോട്ട് ചെയ്യാൻ എത്തിയാൽ അവരുടെ ഫോട്ടോ മൊബൈൽ ആപിൽ അപ്ലോഡ് ചെയ്യും. സത്യവാങ്ങ്മൂലവും എഴുതി വാങ്ങും. ഇരട്ട വോട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്രമങ്ങൾ പാലിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. 


 

click me!